യു.പിയിൽ യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി, ക്ഷേത്രത്തിൽ വെച്ച് ചുട്ടുകൊന്നു
text_fieldsലക്നൗ: യു.പിയിൽ 35കാരിയായ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽ വെച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്.
രാജ്പുരക്കടുത്തുള്ള വീട്ടിൽ രണ്ട് കുട്ടികളോടൊപ്പം കഴിയുകയായിരുന്നു യുവതി. ഇവരുടെ ഭർത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച പുലർച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗസംഘം ഇവരെ കൂട്ടബലാൽസംഗത്തിനിരയാക്കി മടങ്ങുകയായിരുന്നു. യുവതി സംഭവം അറിയിക്കാനായി സ്വന്തം സഹോദരനെ വിളിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല. തുടർന്ന് ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.
യുവതിയുടെ ബന്ധു പൊലീസിനെ വിവരമറിയിക്കുേമ്പാഴേക്കും അഞ്ചംഗസംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി സമീപത്തെ ക്ഷേത്രത്തിലെ യാഗശാലയിലേക്ക് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അഞ്ചംഗസംഘം യുവതിയെ തീകൊളുത്തുന്നതിന് മുമ്പ് ഇവർ സഹായത്തിനായി പൊലീസിനെ ഫോൺ ചെയ്തുവെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
അരം സിങ്, മഹാവീർ, ചരൺ സിങ്, ഗുല്ലു, കുമാർപാൽ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഇതിൽ രണ്ട് പേർ യുവതിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്. യുവതിയെ ഇവർ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ അവസാന ഫോൺ കോളിെൻറ ഒാഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവാകും. ഇൗ ക്ലിപ്പിെൻറ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.