കശ്മീരിൽ മക്കളെവിടെയെന്ന് അറിയാത്ത അമ്മമാരുടെ വിലാപം
text_fieldsന്യൂഡൽഹി: കശ്മീരിലെ സ്ഥിതി ഇപ്പോഴും ഭയാനകമാണെന്നും പിടിയിലായ മക്കൾ എവിടെയാ ണെന്ന് അറിയാത്ത അമ്മമാരുടെ വിലാപമാണ് എല്ലായിടത്തുനിന്നും കേൾക്കുന്നതെന്നും വനി താ സംഘടനകളുടെ വസ്തുതാന്വേഷണ സംഘം.
വൈകീട്ട് ആറിനുശേഷം പുറത്തിറങ്ങുന്ന പുരു ഷന്മാരെയും കുട്ടികളെയും സൈന്യം പിടികൂടുകയാണ്. കശ്മീരിനു പുറത്ത് ആഗ്ര, ജോധ്പുർ, അംബേദ്കർ, ഝജ്ജർ ജയിലുകളിലാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. സൈന്യത്തെ ഭയന്ന് രാത്രി എട്ടിനുശേഷം വീടുകളിൽ ലൈറ്റുകൾ തെളിയിക്കാറില്ല.
റേഷൻസാധനങ്ങൾ സൈന്യം മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുന്നതായി അവിടെയുള്ളവർ പറഞ്ഞതായും കശ്മീർ സന്ദർശിച്ച നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ നേതാക്കളായ ആനിരാജ, കവാൽജിത് കൗർ, പാൻഖുരി സഹീർ, പൂനം കൗശിക് (പ്രഗതിശീൽ മഹിള സംഘം), സൈദ ഹമീദ് (മുസ്ലിം വുമൺ ഫോറം) എന്നിവർ പറഞ്ഞു. സെപ്റ്റംബർ 17 മുതൽ 21 വരെ കശ്മീർ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രകാശനം ചെയ്തു.
കശ്മീർ സാധാരണനില കൈവരിച്ചെന്ന് സർക്കാർ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും സൈന്യം രൂക്ഷമായ കടന്നാക്രമണങ്ങൾ നടത്തുകയാണെന്നും ആനിരാജ പറഞ്ഞു. കശ്മീരിൽ വംശഹത്യയാണ് അരങ്ങേറുന്നത്. തടവിലാക്കപ്പെട്ടതിന് സമാനമായാണ് തങ്ങൾ കഴിയുന്നതെന്ന് എല്ലാ മേഖലയിലെയും ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു. അതിക്രമങ്ങൾ നടത്തുന്ന സൈന്യം ആൺകുട്ടികളെ രാത്രിയിൽ വീടുകളിൽനിന്ന് പിടികൂടി ജയിലിലടക്കുകയാണ്. ഇവർ എവിടെയാണെന്നുപോലും കുടുംബത്തെ അറിയിക്കുന്നില്ല.
സൈന്യത്തെ ‘വിശുദ്ധ പശു’ ആയി ഇനിയും കണക്കാക്കാനാവില്ലെന്നും അവർ പറഞ്ഞു. പൊതുഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. ആംബുലൻസ് സേവനം പരിമിതമാണ്. ചികിത്സാസഹായം തേടാനും മരണവിവരംപോലും ഉറ്റവരെ അറിയിക്കാനും കഴിയാത്ത സാഹചര്യമാണ് അവിടെയുള്ളതെന്നും ഡൽഹി ഹൈകോടതി അഭിഭാഷകയായ പൂനം കൗശിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.