ഗതാഗത നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയും വൻ പിഴയും
text_fieldsന്യൂഡൽഹി: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് കടുത്തശിക്ഷയും വൻ പിഴയും ലഭിക്കുന്ന മോ േട്ടാർ വാഹന (ഭേദഗതി) ബിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു. പുതിയ നിയമ പ്രകാരം അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 10,000 രൂപ പിഴ നൽകേണ്ടി വരും. അയോഗ്യരാ ക്കിയവർ വാഹനമോടിച്ചാലും ഇതേ തുകയാണ് പിഴ.
രാജ്യസഭയുടെ അംഗീകാരം കാത്തിരുന്ന ബിൽ 16ാം ലോക്സഭയുടെ കാലാവധി അവസാനിച്ചതിനാൽ അസാധുവാകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് ആണ് ബില്ലിന് അംഗീകാരം നൽകിയത്.
കുട്ടികൾ വാഹനമോടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, അപകടകരമായി വണ്ടിയോടിക്കുക, മദ്യപിച്ച് വണ്ടിയോടിക്കുക, അമിതവേഗത, അമിതഭാരം കയറ്റുക തുടങ്ങിയവക്കെല്ലാം കടുത്ത ശിക്ഷ ലഭിക്കും. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ഇത് തയാറാക്കിയത്. ഇൗ നിർദേശങ്ങൾ പിന്നീട് പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി വിലയിരുത്തുകയും ചെയ്തു.
നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഇത്തരം കേസുകളിൽ പെട്ടാൽ അവർ ഇരട്ടി പിഴ നൽകണം. ഡ്രൈവിങ് പരിശീലനത്തിന് കർശന നിർദേശങ്ങളാണ് നിർദിഷ്ട നിയമത്തിലുള്ളത്. അപകടത്തിൽ പെട്ടവരെ സഹായിക്കാൻ ജനങ്ങളെ സന്നദ്ധരാക്കുന്ന നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന പാർലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേകാര്യ മന്ത്രി നിതിൻ ഗഡ്കരി നേരേത്ത പറഞ്ഞിരുന്നു.
നേരേത്ത മോേട്ടാർ വാഹന (ഭേദഗതി) ബിൽ ലോക്സഭ പാസാക്കുകയും 2017 ഏപ്രിലിൽ രാജ്യസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത് രാജ്യസഭ പ്രത്യേക സമിതിക്ക് വിട്ടു. ഇൗ സമിതി നിർദേശങ്ങളും പരിഗണിച്ച് ബിൽ വീണ്ടും രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും ചർച്ച പൂർത്തിയായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.