ഗതാഗത നിയമലംഘനം: പിഴയിളവ് തടയാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടിയതിനെതിരെ ഉയരുന്ന രോഷം തണുപ്പിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാന മുഖ്യമന്ത്രിമാെര വിളി ക്കുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ മോേട്ടാർ വാഹന നിയമ ഭേദഗതിക്ക് വിരുദ്ധമായി ചി ല സംസ്ഥാനങ്ങൾ പിഴ കുറച്ച് നിശ്ചയിച്ചതിൽ ഗതാഗത മന്ത്രാലയം നിയമോപദേശം തേടുകയ ും ചെയ്തു. സംസ്ഥാനങ്ങളിൽ എതിർപ്പ് ശക്മാകുന്നതിനിടയിൽ പിഴത്തുക വർധിപ്പിച്ച കേന്ദ്ര നടപടിയെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തുവന്ന ു.
പത്തിരട്ടിവരെ പിഴത്തുക വർധിപ്പിച്ചതിനെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങ ൾ തന്നെ രംഗത്തുവരുകയും കേന്ദ്ര സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തതിനെ തുടർന്നാണ് പിഴ വർധന നടപ്പാക്കാൻ വിസമ്മതിക്കുന്ന മുഖ്യമന്ത്രിമാരെ വിളിച്ച് വിഷയം ചർച്ച െചയ്യാൻ ഗഡ്കരി തീരുമാനിച്ചത്. അതേസമയം, പിഴ കുത്തനെ കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയ ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എതിർപ്പ് കുറക്കാനാണ് മുഖ്യമന്ത്രിമാരെ വിളിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. പിഴ വർധനകൊണ്ടുണ്ടാകുന്ന പ്രയോജനം മുഖ്യമന്ത്രിമാരെ നേരിൽ വിളിച്ച് ഗതാഗത മന്ത്രി ബോധ്യപ്പെടുത്തും.
ചില സംസ്ഥാനങ്ങൾ പിഴത്തുക ഏകപക്ഷീയമായി കുറച്ചതിൽ മന്ത്രാലയത്തിന് അതൃപ്തിയുണ്ട്. പിഴത്തുക കുറച്ച് സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകളുടെ നിയമസാധുത പരിശോധിക്കാൻ തീരുമാനിച്ച ഗതാഗത മന്ത്രാലയം ഇക്കാര്യത്തിൽ കേന്ദ്ര നിയമ മന്ത്രാലയത്തിെൻറ നിയമോപദേശം തേടി. ഒാരോ സംസ്ഥാനങ്ങളും കുറച്ച പിഴത്തുകയുടെ പട്ടികയും നിയമ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. മോേട്ടാർ വാഹന നിയമത്തിൽ നിഷ്കർഷിക്കുന്നതിൽനിന്ന് ഭിന്നമായി പിഴത്തുക നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്ന ചോദ്യമാണ് ഗതാഗത മന്ത്രാലയം നിയമ മന്ത്രാലയത്തിനുമുമ്പാകെ ഉയർത്തിയിരിക്കുന്നത്.
സംഭവസ്ഥലത്തുതന്നെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ കാര്യത്തിൽ മാത്രമേ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പിഴത്തുക മാറ്റി നിശ്ചയിക്കാൻ അധികാരമുള്ളൂ എന്നാണ് ഗതാഗത മന്ത്രാലയത്തിെൻറ നിലപാട്. റോഡപകടങ്ങൾ തടയുന്നതിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയും പിഴത്തുക വർധിപ്പിച്ചതിനെതിരെ സംസ്ഥാനങ്ങളുയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കുന്നുണ്ട്.
പിഴ നിജപ്പെടുത്താൻ കേരളം നടപടി തുടങ്ങി; കേന്ദ്ര നിലപാടിൽ അവ്യക്തത
തിരുവനന്തപുരം: ഗതാഗത കുറ്റങ്ങളിൽ കൃത്യമായി പറയാത്തതും എന്നാൽ പരിധി നിശ്ചയിച്ചതുമായ ഏറ്റവും കുറഞ്ഞ നിരക്കിൽ പിഴ നിശ്ചയിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ‘കുറഞ്ഞത് ഇത്ര രൂപ മുതൽ പരമാവധി ഇത്ര രൂപവരെ’ എന്ന് കേന്ദ്ര നിയമത്തിൽ വ്യവസ്ഥ ചെയ്ത ഗതാഗത കുറ്റങ്ങളിലാണ് സർക്കാർ ഇളവിനുള്ള നടപടികൾ തുടങ്ങിയത്. തിങ്കളാഴ്ച മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
5000 മുതൽ 10,000 വരെയും 2000 മുതൽ 5000 വരെയും ഇൗടാക്കാമെന്ന് നിഷ്കർഷിച്ച നിരവധി ഗതാഗത കുറ്റങ്ങളുണ്ട്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിെൻറ 10 മുതൽ 20 ശതമാനം വർധിപ്പിച്ച് പിഴ നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഫലത്തിൽ 5000 മുതൽ 10,000 രൂപ വരെ ഇൗടാക്കാവുന്നവ 6000 രൂപയിൽ പരിമിതപ്പെടും. 2000 മുതൽ 5000 വരെ ചുമത്താവുന്ന കുറ്റങ്ങൾക്ക് 2500 രൂപ ഇൗടാക്കും.
അതേസമയം പിഴത്തുകയിൽ സംസ്ഥാനങ്ങൾക്ക് ഇളവ് വരുത്താമെന്ന കേന്ദ്രനിലപാടിൽ അവ്യക്തത തുടരുകയാണ്. പിഴ കുറക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്ര വിജ്ഞാപനേമാ ഉത്തരവോ ഇറങ്ങണം. നിലവിലെ നിയമഭേദഗതിയിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന പരാമർശങ്ങളൊന്നുമില്ല.
മോട്ടര്‍ വാഹന നിയമഭേദഗതി പ്രകാരം പിഴനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങെളാന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതേസമയം പിഴ കുറക്കുന്ന കാര്യത്തിൽ കേന്ദ്രം വിട്ടുവീഴ്ചക്കില്ലെന്നാണ് പുതിയ വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.