ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസില്‍ പ്രവേശിപ്പിക്കണം -പ്രിയങ്ക
text_fieldsന്യൂഡൽഹി: ജയിലിലടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ എത്രയും വേഗം ന്യൂഡൽഹി ഓ ൾ ഇന്ത്യ മെഡിക്കൽ സയൻസസിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് ജന. സെക്രട്ടറി പ്രിയങ്ക ഗ ാന്ധി. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നയം ഭീരുത്വമാണെന്ന് അവർ കുറ്റപ്പെടുത്തി. സർക്കാർ പ്രവർത്തനങ്ങളിൽ മനുഷ്യത്വത്തിെൻറ കണികപോലും ഇല്ലാത്തത് ലജ്ജാവഹമാണ്. ചന്ദ്രശേഖറിന് ചികിത്സ നിഷേധിച്ച് ജയിലിലടച്ചതിന് നീതീകരണമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പൗരത്വ പ്രതിഷേധത്തിൽ പെങ്കടുത്തതിന് അറസ്റ്റിലായ ചന്ദ്രശേഖർ ആസാദ് തിഹാർ ജയിലിലാണുള്ളത്.
The government’s policy of oppressing all expressions of dissent and protest has reached the point of cowardice. The lack of basic humanity in their actions is shameful. There are absolutely no grounds to keep Chandrashekhar in jail, let alone to deny him medical treatment..1/2
— Priyanka Gandhi Vadra (@priyankagandhi) January 5, 2020
ഡിസംബർ 21നാണ് ആസാദിനെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തെ എരതയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദേശത്തോട് സർക്കാറും ജയിൽ അധികൃതരും മുഖം തിരിക്കുകയാണ്.
..if he is unwell. He should be sent to AIIMS to be treated immediately. 2/2
— Priyanka Gandhi Vadra (@priyankagandhi) January 5, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.