Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഗുജറാത്തിൽ...

​ഗുജറാത്തിൽ ​ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാൻ നീക്കം; പിറന്നാൾ ദിനത്തിൽ പടക്കം പൊട്ടിച്ച് സിന്ദാബാദ് മുഴക്കി ആഘോഷവുമായി ഹിന്ദുത്വവാദികൾ

text_fields
bookmark_border
Nathuram Godse
cancel

അഹമ്മദാബാദ്: ഹിന്ദുത്വ നേതാവ് നാഥുറാം വിനായക് ​ഗോഡ്സെയുടെ പിറന്നാൾ ആഘോഷമാക്കി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന. ​ഗുജറാത്തിലെ ജാംന​ഗറിൽ ​ഗോഡ്സെയുടെ പ്രതിമകൾ സ്ഥാപിക്കാനാണ് സംഘടനയുടെ തീരുമാനം. ​

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഹിന്ദു സേനാം​ഗങ്ങൾ റോഡിൽ ഗോഡ്‌സെയുടെ ഒരു വലിയ പോസ്റ്റർ പ്രദർശിപ്പിക്കുന്നതും “നാഥുറാം ഗോഡ്‌സെ സിന്ദാബാദ്” എന്ന മുദ്രാവാക്യം വിളിക്കുന്നതും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതും കാണാം.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദുസേനക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. ഇത്തരം പ്രവർത്തികളിലൂടെ അക്രമത്തെ മഹത്വത്കരിക്കുകയാണ് സംഘം ചെയ്യുന്നതെന്നും ​ഗാന്ധിയുടെ പൈതൃകം ഇല്ലാതാക്കുകയാണെന്നും വിമർശനമുണ്ട്.

തീവ്ര ഹിന്ദുത്വ നേതാവും രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിയുടെ ഘാതകനുമാണ് ​ഗോഡ്സെ. 1948 ജനുവരി 30നായിരുന്നു ​ഗോഡ്സെ ​ഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിച്ചത്. പിന്നാലെ ഒരു വർഷം നീണ്ടു നിന്ന വിചാരണക്ക് ശേഷം 1949 നവംബർ 15ന് അംബാല ജയിലിൽ ​ഗോഡ്സെയെ തൂക്കിലേറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratGodseHindutva Politics
News Summary - Move to erect Godse statue in Gujarat; Hindutvadis celebrated by bursting firecrackers and singing Zindabad
Next Story