ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കം
text_fieldsഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേന്ദ്രഭരണകൂടം പരിഭ്രാന്തിയിലാണ്. പ്രതിപക്ഷ പാർട്ടികളെ ഒതുക്കാനുള്ള ഗൂഢനീക്കത്തിെൻറ ഭാഗമാണ് അറസ്റ്റ്. സുപ്രീം കോടതി അടക്കം അടിയന്തര വാദമില്ലെന്ന് പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആസന്നമായ പാർലമെൻറ് തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഭയക്കുകയാണ്. ഇത് തീർച്ചയായും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. എതിർശബ്ദങ്ങളെ തുറുങ്കിലടക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായായിരിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അപലപനീയം എന്നതിനപ്പുറം മറ്റൊരു വാക്ക് ഈ വിഷയത്തിൽ ഉപയോഗിക്കുവാൻ തരമില്ല.
ഇലക്ട്രറൽ ബോണ്ട് വിഷയത്തെ മറച്ചുവെക്കാനുള്ള തന്ത്രമാണിത്. പരിഭ്രാന്തിയിലായ കേന്ദ്രസർക്കാറും ഇ.ഡിയും ഇതിന് മറുപടി പറയേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മോദിയുടെ ഫാഷിസത്തിനെതിരെ ‘ഇൻഡ്യ’ മുന്നണിയിൽ ആം ആദ്മി പാർട്ടി ചേർന്നതിെൻറ പ്രതികാരമാണ് ഈ അറസ്റ്റെന്ന് സുബോധമുള്ള ഏവർക്കും മനസ്സിലാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.