വോട്ട് കുത്താൻ തെരുവിലിറങ്ങി താരങ്ങൾ
text_fieldsമുംബൈ: സാമ്പത്തിക തലസ്ഥാനനഗരിയിൽ വോട്ടെടുപ്പിനെ ഉത്സവമാക്കി ബോളിവുഡ് താരങ ്ങളും വ്യവസായ, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും. തിങ്കളാഴ്ച രാവിലെ ഏഴിന് ബൂത്തുകൾ തുറന്നതോടെ താരങ്ങളുടെ വരവായിരുന്നു. ജുഹു, ബാന്ദ്ര മേഖലയിലെ വിവിധ ബൂത്തുകളിൽ ബോ ളിവുഡ് നടീനടന്മാർ എത്തിയപ്പോൾ മലബാർ ഹിൽ, വർളി, പെഢാർ റോഡ്, കഫെപരേഡ് മേഖലകളി ൽ വ്യവസായ, രാഷ്ട്രീയ പ്രമുഖർ വോട്ടുചെയ്യാനെത്തി.
മുകേഷ് അംബാനി, അനിൽ അംബാനി, ആദി ഗോദ്റജ്, ആനന്ദ് മഹീന്ദ്ര തുടങ്ങി വ്യവസായപ്രമുഖരും അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, െഎശ്വര്യറായ്, ഷാറൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, മഹേഷ് ഭട്ട്, രൺബീർ കപൂർ, രൺവീർ സിങ്, ഋത്വിക് റോഷൻ, അജയ് ദേവ്ഗൻ, കജൾ, മാധവൻ, സഞ്ജയ് ദത്ത്, അനുപം ഖേർ, മാധുരി ദീക്ഷിത്, സോണാലി ബിന്ദ്ര, പ്രിയങ്ക ചോപ്ര, രേഖ, കരീന കപൂർ തുടങ്ങി വൻ താരനിരയുമാണ് സമ്മതിദാനാവകാശം നിർവഹിക്കാൻ കുടുംബസേമതം എത്തിയത്.
വോട്ട് ചെയ്യുക മാത്രമല്ല, മഷിപുരണ്ട വിരൽ ചിത്രവുമായി സമൂഹമാധ്യമങ്ങളിലൂടെ നഗരവാസികളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഞാൻ വോട്ട് ചെയ്തു; നിങ്ങളോ എന്ന ചോദ്യവുമായാണ് സൽമാെൻറ ട്വീറ്റ്. അതേസമയം, ന്യൂയോർക്കിൽ ചികിത്സയിൽ കഴിയുന്ന ഋഷി കപൂർ തനിക്ക് വോട്ട് ചെയ്യാൻ നിർവാഹമില്ല, നിങ്ങൾ വോട്ട് ചെയ്യാൻ മറക്കരുതെന്ന് ട്വീറ്റ് ചെയ്തു. ഗായകരായ ആശാ ഭോസ്ലെ, ശങ്കർ മഹാദേവൻ, മുൻ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകർ, ആർ.ബി.െഎ ഗവർണർ ശക്തികാന്ത ദാസ് എന്നിവരും വോട്ട് ചെയ്തു.
ശരദ് പവാർ, ഉദ്ധവ് താക്കറെ, രാജ് താക്കറെ, മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്ഡെ തുടങ്ങി രാഷ്ട്രീയ നേതാക്കളും കോൺഗ്രസിലെ ഉൗർമിള മാതോംഡ്കർ, സഞ്ജയ് നിരുപം, പ്രിയ ദത്ത്, മിലിന്ദ് ദേവ്റ, ബി.ജെ.പിയിലെ പൂനം മഹാജൻ, ഗോപാൽ ഷെട്ടി, ശിവസേനയുടെ അരവിന്ദ് സാവന്ത് തുടങ്ങിയ സ്ഥാനാർഥികളും വോട്ട് ചെയ്യാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.