ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാർ കത്തി; ഡ്യൂട്ടിയിലില്ലാത്ത ഫയർഫോഴ്സ് ജീവനക്കാരന്റെ ഇടപെടലിൽ വൻ അപകടം ഒഴിവായി
text_fieldsപൂണെ: ഓടിക്കൊണ്ടിരിക്കുന്ന ബി.എം.ഡബ്ല്യു കാർ കത്തി. പുണെയിലെ ഉൻഡ്രി മേഖലയിലാണ് സംഭവം. ഡ്യൂട്ടിയിലില്ലാതിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും അഗ്നിശമന ഉപകരണമെടുത്ത് ഇയാൾ തീ അണക്കുകയായിരുന്നു.
കാറിന് തീപിടിച്ചതറിയാതെ ഉടമ ഒന്നര കിലോ മീറ്ററോളം വാഹനം ഓടിച്ചിരുന്നു. പിന്നീട് വഴിയിലുണ്ടായിരുന്ന ആളുകൾ തീപിടിത്തത്തെ കുറിച്ച് പറഞ്ഞതിനെ തുടർന്നാണ് ഇയാൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഹർഷ യേവല പെട്രോൾ പമ്പിലെ ഉപകരണത്തിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.
തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഇന്ധന ടാങ്കിലെ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.