Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗിക ഉദ്ദേശമില്ലാതെ...

ലൈംഗിക ഉദ്ദേശമില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിന്നിൽ തൊടുന്നത് അപമാനിക്കലല്ലെന്ന്​ ബോംബെ ഹൈകോടതി

text_fields
bookmark_border
ലൈംഗിക ഉദ്ദേശമില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിന്നിൽ തൊടുന്നത് അപമാനിക്കലല്ലെന്ന്​ ബോംബെ ഹൈകോടതി
cancel

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുതുകിലും തലയിലും കൈ കൊണ്ട്​ തഴുകുന്നത്​ കുട്ടികളുടെ മാനാഭിമാനത്തിന്​ ക്ഷതം ഏൽപിക്കുന്നതല്ലെന്ന്​ ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി.

ജസ്‌റ്റിസ് ഭാരതി ദാംഗ്രെയാണ്​ വിധി പറഞ്ഞത്​. കുറ്റവാളിയുടെ ഭാഗത്തുനിന്ന് ലൈംഗിക ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടിയെ കുട്ടിക്കാലത്ത് കണ്ടിരുന്നതായി പ്രതിയുടെ മൊഴി സൂചിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. പെൺകുട്ടിക്ക്​ ലൈംഗീകമായി അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നില്ലെന്നും കുറ്റാരോപിതൻ മോശമായി തന്നെ എന്തെങ്കിലും ചെയ്തതായി കുട്ടി കരുതുന്നില്ലെന്നും എന്നാൽ, പ്രവൃത്തിയിൽ അവൾ അസ്വസ്ഥയായെന്നും കോടതി വ്യക്​തമാക്കി. കുറ്റാരോപിതനെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay High Courtsexual intentNagpur benchoutraging modesty
News Summary - Moving hand over minor’s back without sexual intent is not outraging modesty
Next Story