ആശുപത്രിക്ക് കൈമാറുന്ന 'ശവ വാഹന'ത്തിന് മുമ്പിൽ ഫോട്ടോഷൂട്ട്; ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധം
text_fieldsഭോപാൽ: മധ്യപ്രദേശിൽ മൃതദേഹം കൊണ്ടുപോകാൻ വിവിധ ആശുപത്രികൾക്ക് വാഹനം ൈകമാറുന്ന ചടങ്ങ് ആഘോഷമാക്കിയ ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് അലോക് ശർമയാണ് ആശുപത്രികൾക്ക് കൈമാറുന്ന ആറു വാഹനങ്ങൾക്ക് മുമ്പിൽ ഫോേട്ടാ എടുക്കുകയും ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തത്. ചടങ്ങുകൾക്ക് ശേഷം വാഹനങ്ങൾ ആശുപത്രികൾക്ക് കൈമാറി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് പ്രതിഷേധമുയർന്നത്.
'ശവ വാഹന'ത്തിന് മുമ്പിൽനിന്ന് ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. മുൻ ഭോപാൽ മേയർ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുേമ്പാൾ അതിലൊരു വാഹനത്തിൽ മൃതദേഹമുണ്ടായിരുന്നുെവന്നും ഏറെ നേരം കാത്തിരുന്ന് ചടങ്ങുകൾക്ക് ശേഷമാണ് അവ ശ്മശാനത്തിലേക്ക് എത്തിച്ചതെന്നും അവർ പറഞ്ഞു.
ദുരന്തത്തിൽപോലും ഫോട്ടോഷൂട്ട് അവസരങ്ങൾ നഷ്ടപ്പെടുത്താത്ത ബി.ജെ.പി നേതാവിന്‍റെ നടപടി ലജ്ജയില്ലായ്മ വ്യക്തമാക്കുന്നുവെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജ പ്രതികരിച്ചു.
മറ്റൊരു സമാനസംഭവവും സലൂജ ചൂണ്ടിക്കാട്ടി. തേങ്ങ ഉടക്കുകയും പ്രാർഥന ചടങ്ങുകൾ നടത്തുകയും ചെയ്തതിന് ശേഷമാണ് ഇൻഡോറിലെ ആശുപത്രിയിേലക്ക് അത്യാവശ്യമായി എത്തിക്കേണ്ട ഓക്സിജൻ ടാങ്കറിന് മുമ്പിൽവെച്ച് ബി.ജെ.പി മന്ത്രി തുൾസി റാം സിലാവത്ത് വാഹനം കടത്തിവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് 19 വ്യാപനത്തോടെ ആളുകൾ മെഡിക്കൽ ഓക്സിജൻ കിട്ടാതെ വലയുേമ്പാഴാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വാഹനം ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചിരുന്നില്ലെന്നും ഉടൻതന്നെ വാഹനങ്ങൾ ആശുപത്രിക്ക് കൈമാറിതായും അലോക് ശർമ ആജ് തകിനോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.