വൈസ് ചാൻസലർ ഇനി 'കുലഗുരു'; പേര് മാറ്റവുമായി മധ്യപ്രദേശ് സർക്കാർ
text_fieldsഭോപ്പാൽ: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ 'കുലഗുരു' എന്ന് വിളിക്കാൻ തീരുമാനിച്ച് മധ്യപ്രദേശ് മന്ത്രിസഭ. മന്ത്രിസഭ യോഗത്തിന് മുമ്പാകെ അവതരിപ്പിച്ച നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
"നമ്മുടെ സംസ്‌കാരവുമായി നമ്മുടെ വേരുകൾ ബന്ധിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്തും എടുക്കുമെന്ന് തീരുമാനിച്ചു. അതിനാൽ നേരത്തെ എടുത്ത തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ(കുലപതി) കുലഗുരു എന്ന് അഭിസംബോധന ചെയ്യും. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ അതിന്‍റെ പ്രാധാന്യം വർധിക്കുന്നു" -മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
ചില സംസ്ഥാനങ്ങൾ ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയതായും അദ്ദേഹം അറിയിച്ചു. ഗോഹത്യ ലക്ഷ്യമിട്ട് പശുക്കളെ കടത്തുന്ന പ്രവൃത്തിയിൽ ഉൾപ്പെട്ട വാഹനങ്ങൾ പിടികൂടിയാൽ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളിൽ വീണു കൊച്ചുകുട്ടികൾക്ക് മാരകമായ അപകടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ സംബന്ധിച്ചായിരുന്നു മന്ത്രിസഭയുടെ മൂന്നാമത്തെ സുപ്രധാന തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.