വിമർശനങ്ങൾക്കൊടുവിൽ മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു
text_fieldsഭോപാൽ: അഞ്ച് ബി.ജെ.പി നേതാക്കളെ ഉൾപ്പെടുത്തി മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ച ു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽചേർന്ന രണ്ടുപേരും മന്ത്രിമാരാകും. നരോത്തം മിശ്ര, തുള സിറാം സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത്, മീണ സിങ്, കമൽ പട്ടേൽ എന്നിവരാണ് രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ മുമ്പാകെ സത്യവാചകം ചൊല്ലി സ്ഥാനമേറ്റത്.
തുളസിറാമും ഗോവിന്ദ് സിങ്ങും ജ്യോതിരാദിത്യസിന്ധ്യക്കൊപ്പം ബി.ജെ.പിയിലെത്തിയവരാണ്. മാർച്ച് 23നാണ് ശിവ്രാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ആയിരത്തിലധികം കോവിഡ് രോഗികളുള്ള സംസ്ഥാനത്ത് മന്ത്രിസഭ രൂപവത്കരിക്കാത്തതിൽ വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.