മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്നും സർക്കാർ ജോലിയിൽ ഒ.ബി.സിക്കാർക്ക് 27 ശതമാനം സംവരണം നടപ്പാക്കുമെന്നും 500 രൂപക്ക് പാചക വാതക സിലിണ്ടർ ലഭ്യമാക്കുമെന്നും രണ്ടു ലക്ഷംവരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
ഇതുൾപ്പെടെ കർഷകരുടെയും ഇടത്തരക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ടുള്ള 59 വാഗ്ദാനങ്ങളും 101 ഉറപ്പുകളും പ്രഖ്യാപിക്കുന്ന പ്രകടനപത്രിക പി.സി.സി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പുറത്തിറക്കി.
‘കോൺഗ്രസ് വരും സന്തോഷം കൊണ്ടുവരും’, എന്നതാണ് പാർട്ടിയുടെ പുതിയ മുദ്രാവാക്യം. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആണ് പ്രകടന പത്രിക സമിതി ചെയർമാൻ.
മറ്റ് പ്രധാന വാഗ്ദാനങ്ങൾ: കർഷകരുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളും, കർഷകർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കും, സംസ്ഥാനത്തിന് ഐ.പി.എൽ. ടീമുണ്ടാക്കും, എല്ലാവർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, വനിതകൾക്ക് 1500 രൂപ പ്രതിമാസ സഹായം, 100 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി, പകുതിവിലക്ക് 200 യൂനിറ്റ് വൈദ്യുതി, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, ഭിന്നശേഷിക്കാർക്ക് 2,000 രൂപ പെൻഷൻ, ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2,600 രൂപയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.