ഭക്ഷണത്തിന് പണം ചോദിച്ച ആറ് വയസ്സുകാരനെ പൊലീസുകാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
text_fieldsഭോപ്പാൽ: ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ പൊലീസുകാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ രഥയാത്രക്കിടെയാണ് സംഭവം. രഥയാത്രയുടെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് കോൺസ്റ്റബിൾ രവി ശർമ്മയാണ് കുട്ടിയെ കൊന്നത്. ഭക്ഷണം വാങ്ങാനായി കുട്ടി പണം ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരൻ നൽകിയില്ല. എന്നാൽ തന്‍റെ ആവശ്യം കുട്ടി പലതവണ ആവർത്തിച്ചു. ഇതിൽ രോഷാകുലനായ രവി ശർമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നെന്നും മൃതദേഹം കാറിന്‍റെ ഡിക്കിയിലിട്ട് അജ്ഞാതമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നും ദാതിയ പൊലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡ് പറഞ്ഞു.
സംഭവ സ്ഥലത്ത്കൂടെ രവി ശർമ്മ കാറുമായി പോകുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തനിക്ക് വിഷാദരോഗമുള്ളതായും ആവർത്തിച്ച് പണം വേണമെന്നുള്ള കുട്ടിയുടെ ചോദ്യം ദേഷ്യമുണ്ടാക്കിയെന്നും പ്രതി പറഞ്ഞതായി എസ്.പി വ്യക്തമാക്കി. ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചതായി അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.