രാത്രി ഒരു മണി വരെ ചർച്ച നടത്തി ആറ് സീറ്റിൽ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി, തന്നത് പൂജ്യം സീറ്റ് -‘ഇൻഡ്യ’യിൽ അതൃപ്തി പരസ്യമാക്കി അഖിലേഷ് യാദവ്
text_fieldsലഖ്നോ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിൽ ഉൾപ്പെടുത്തി തങ്ങൾക്ക് സീറ്റ് നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്. നിയമസഭാ തലത്തിൽ ഇൻഡ്യ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ സീറ്റ് ആവശ്യപ്പെട്ട് തങ്ങൾ ഒരിക്കലും കോൺഗ്രസ് നേതാക്കളെ കാണാൻ പോകില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എസ്.പിക്ക് ഒരു സീറ്റ് പോലും കോൺഗ്രസ് അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. "മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് (കമൽ നാഥ്) ഒരു യോഗം വിളിച്ചിരുന്നു. അതിൽ ഞങ്ങൾ സമാജ്‌വാദി പാർട്ടിയുടെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു. ആറ് സീറ്റുകളിൽ ഞങ്ങൾക്ക് പരിഗണന നൽകുമെന്ന് രാത്രി ഒരു മണി വരെ നീണ്ട ചർച്ചയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, സീറ്റ് വിഭജനം പ്രഖ്യാപിച്ചപ്പോൾ സമാജ്‌വാദി പാർട്ടിക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. നിയമസഭാ തലത്തിൽ ഇൻഡ്യ സഖ്യമില്ലെന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ, ഞങ്ങൾ ഒരിക്കലും (കമൽനാഥിനെ) കാണാൻ പോകില്ലായിരുന്നു” -അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.പിയിലും കേന്ദ്രത്തിലും മാത്രമാണ് സഖ്യമെന്ന് ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"अगर ये मुझे पहले दिन पता होता कि विधानसभा स्तर पर कोई गठबंधन नहीं है INDIA का तो कभी मिलने नहीं जाते हमारी पार्टी के लोग और न ही हम कभी सूची देते कांग्रेस के लोगों को। गठबंधन केवल उत्तर प्रदेश में केंद्र के लिए होगा तो उसपर विचार किया जाएगा।"
— Samajwadi Party (@samajwadiparty) October 19, 2023
- माननीय राष्ट्रीय अध्यक्ष श्री… pic.twitter.com/ZdDN9ETgxw
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.