പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എം.പി എൻജിനീയർ റാശിദ് ജാമ്യം തേടി കോടതിയിൽ
text_fieldsന്യൂഡൽഹി: ബാരാമുല്ല എം.പിയും അവാമി ഇത്തിഹാദ് പാർട്ടി അധ്യക്ഷനുമായ എൻജിനീയർ റാശിദ് തിങ്കളാഴ്ച നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം തേടി ഡൽഹി കോടതിയെ സമീപിച്ചു.
പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി വിമൽ കുമാർ യാദവിനാണ് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹരജി നൽകിയത്. തുടർന്ന് നവംബർ 27നകം പ്രതികരണം അറിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) കോടതി ആവശ്യപ്പെട്ടു.
തിഹാർ ജയിലിൽ നിന്ന് കോടതിയിൽ ഹാജരായതായിരുന്നു അദ്ദേഹം. കേസിൽ സ്ഥിരം ജാമ്യം തേടി റഷീദ് നൽകിയ അപേക്ഷയും പ്രത്യേക കോടതി ജില്ലാ ജഡ്ജിക്ക് അയച്ചു. 2017ലെ തീവ്രവാദ ഫണ്ടിങ് കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് എൻജിനീയർ റാശിദ് 2019 മുതൽ തിഹാർ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.