കോവിഡിനെ നേരിടാൻ ബാബ രാംദേവിെൻറ സഹായം തേടി മധ്യപ്രദേശ്
text_fieldsഭോപ്പാൽ: 5,735 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച മധ്യപ്രദേശിൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉപദേശം നൽകാൻ യോഗ ഗുരു ബാബ രാംദേവിെൻറ സഹായം തേടി സംസ്ഥാന സർക്കാർ. ഇതിെൻറ ഭാഗമായി, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും 52 ജില്ല മെഡിക്കൽ ഓഫിസർമാരുമടക്കം പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ ബാബ രാംദേവ് ക്ലാസെടുത്തു.
പ്രാണായാമം, ആയുർവേദ മരുന്നുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാനും കോവിഡ് -19 അകറ്റാനും സഹായിക്കുമെന്ന് രാംദേവ് പറഞ്ഞു. വ്യക്തിയുടെ പ്രതിരോധശേഷി ശക്തമാണെങ്കിൽ ഒരു ദോഷവും വരുത്താൻ കൊറോണക്ക് കഴിയില്ല. അശ്വഗന്ധ, ഗിലോയ് എന്നീ ഔഷധസസ്യങ്ങൾ അണുബാധയുടെ ശൃംഖല തകർക്കാൻ ഫലപ്രദമാണ്. കൊറോണ ചികിത്സയിൽ ഇവയുടെ ഉപയോഗം നല്ല ഫലം കാണിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ആരോഗ്യമന്ത്രി നരോത്തം മിശ്ര, ചീഫ് സെക്രട്ടറി ഇക്ബാൽ സിങ് ബെയ്ൻസ്, പൊലീസ് ഡയറക്ടർ ജനറൽ വിവേക് ജോഹ്രി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാൻ എന്നിവരും കോൺഫറൻസിൽ പങ്കെടുത്തു.
രോഗം പടരാതിരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സർക്കാറിെൻറ നേതൃത്വത്തിൽ ആളുകകൾക്ക് ആയുർവേദ മരുന്ന് നൽകുന്നതിനെ രാംദേവ് പ്രകീർത്തിച്ചു. കോവിഡ് രോഗികളിൽ പോലും ആയുർവേദ മരുന്ന് ഉപയോഗം വിജയകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി രണ്ട് കോടി പേർക്ക് സംസ്ഥാനത്ത് ഇതിനകം കഷായസിറപ്പ് നൽകിയതായി മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു. രോഗത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ ആയുർവേദ മരുന്നുകളും പ്രാണായാമവും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കഷായൻ -20 എന്ന ആയുർവേദ മരുന്ന് നൽകിയ 532 രോഗികളിൽ 504 പേർ സുഖം പ്രാപിച്ചതായി ആയുഷ് വകുപ്പ് സെക്രട്ടറി എം.കെ. അഗർവാൾ അറിയിച്ചു. കൊറോണക്ക് മരുന്ന് കണ്ടെത്താൻ സംസ്ഥാനത്തെ ഏഴ് ആയുർവേദ ആശുപത്രികളിൽ വിദഗ്ധ സംഘം ഗവേഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബുധനാഴ്ച 270 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 267 രോഗികളാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.