മന്ത്രിമാരെ പുറത്താക്കാൻ ആവശ്യപ്പെട്ടുള്ള കത്തിനെകുറിച്ച് അറിയില്ലെന്ന് മധ്യപ്രദേശ് ഗവർണർ
text_fieldsലഖ്നോ: ആറ് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കത്ത് നൽകിയതായി അറിയില്ലെന്ന് ഗവർണർ ലാൽജി ടാണ്ടൻ. താൻ ലഖ്നോവിലാണുള്ളതെന്നും ഭോപാലിലെ രാജ്ഭവനിൽ കത്ത് ലഭിച്ചത് തനിക്കെങ്ങിനെ അറിയുമെന്നും അദ്ദേഹം വാർത്താ ഏജൻസി പ്രതിനിധിയോട് പ്രതികരിച്ചു.
പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന ആറ് മന്ത്രിമാരെ ഉടനെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കമൽനാഥ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഈ കത്തിൽ രാജ്ഭവൻ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
മാർച്ച് 12 വരെ താൻ ലഖ്നോവിലാണുള്ളതെന്നും ഭോപാലിൽ എത്തിയ ശേഷമേ കത്ത് സംബന്ധിച്ച് നിലപാടെടുക്കാനാകൂെവന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.