ഫലസ്തീൻ അനുകൂലികളെ കൊല്ലുമെന്ന ഭീഷണിയുമായി മധ്യപ്രദേശിലെ ഹിന്ദുത്വ നേതാവ്
text_fieldsഭോപ്പാൽ: ഫലസ്തീനിനെ അനുകൂലിക്കുന്നവരെ കൊല്ലുമെന്ന ഭീഷണിയുമായി മധ്യപ്രദേശിലെ ഹിന്ദുത്വ നേതാവ്. ബജ്രംഗ്ദൾ നേതാവ് അശോക് പലിവാലാണ് ഭീഷണിയുമായി രംഗത്തെത്തിയത്. തെരുവിൽ ഇസ്രായേൽ പതാകകളുമായി പ്രകടനം നടത്തിയതിന് ശേഷമാണ് നേതാവിന്റെ ഭീഷണി. ഫലസ്തീനിനെ അനുകൂലിക്കുന്നവരെ ആക്രമിക്കുമെന്നും കൊല്ലുമെന്നുമാണ് ഇയാൾ പറയുന്നത്.
മുഹറം ഘോഷയാത്രക്കിടെ നഗരത്തിലെ ഷിയ മുസ്‍ലിംകൾ ഫലസ്തീൻ പതാകകളുമായി പ്രകടനം നടത്തിയതിന് പിന്നാലൊണ് നേതാവിന്റെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് ബജ്രംഗദൾ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, പരാതിയിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചു.
ഫലസ്തീൻ ഒരു സൗഹൃദ രാഷ്ട്രമാണ്. അവരുടെ പതാകകളുമായി പ്രകടനം നടത്തുന്നത് രാജ്യവിരുദ്ധമായി കാണാനാവില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ, തങ്ങൾക്കും സമാനമായ രീതിയിൽ പ്രതിഷേധം നടത്താൻ അനുമതി വേണമെന്ന ഹിന്ദുത്വ സംഘടനയുടെ ആവശ്യം പൊലീസ് അംഗീകരിച്ചു.
തുടർന്ന് ഇസ്രായേലിന്റേയും ഇന്ത്യയുടെയും പതാകകളുമായി ഇവർ പ്രകടനം നടത്തുകയും ചെയ്തു. ഇതിനൊടുവിൽ ഫലസ്തീനെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളാണെന്നും അത്തരക്കാരെ ആക്രമിച്ച് കൊല്ലുമെന്നും അശോക് പലിവാൾ പറയുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.