ഹോസ്റ്റൽ പരിസരത്ത് സാനിറ്ററി പാഡ്; വിദ്യാർഥിനികളെ വാർഡൻ വിവസ്ത്രരാക്കി പരിശോധിച്ചു
text_fieldsസാഗർ: മധ്യപ്രദേശിലെ ഡോ. ഹരിസിങ് ഗൗർ സർവകാലാശാല ഹോസ്റ്റലിൽ വിദ്യാർഥിനികളെ വനിതാ വാർഡൻ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് ആരോപണം. 40 ഒാളം വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിെൻറ പരിസരത്ത് ഉപയോഗ ശേഷം ഉപേക്ഷിച്ച നിലയിൽ സാനിറ്ററി പാഡ് കണ്ടതിനെ തുടർന്നാണ് പരിശോധനയെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.
സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ വിദ്യാർഥിനികളോട് നേരിട്ട് മാപ്പ് ചോദിച്ചു. മക്കളെ പോലെ കാണുന്ന വിദ്യാർഥിനികൾ നേരിട്ട ഇൗ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ശിക്ഷ നൽകേണ്ട പ്രവർത്തിയാണ് വാർഡെൻറ ഭാഗത്തു നിന്നുണ്ടായെതന്നും വൈസ് ചാൻസലർ പറഞ്ഞു.
സംഭവത്തിൽ അേന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാർഡൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വൈസ് ചാൻസലർ ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.