ശിവ്രാജ് സിങ് ചൗഹാനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കമൽ നാഥ്
text_fieldsഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കോൺഗ്രസ് എം.പി കമൽ നാഥ്.
കഴിഞ്ഞ ദിവസം മുതിർന്ന ബി.ജെ.പി നേതാവ് ബാബുലാൽ ഗൗർ കമൽനാഥിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. കമൽനാഥിെൻറ പാർലെമൻററി മണ്ഡലമായ ചിന്ദ്വാരയുെട വികസനത്തിനായുള്ള പ്രവർത്തനങ്ങളെയായിരുന്നു ബി.ജെ.പി നേതാവും മധ്യപ്രദേശ് നഗര വികസന മന്ത്രിയുമായ ബാബുലാൽ പുകഴ്ത്തിയിരുന്നത്.
മുതിർന്ന ബി.ജെ.പി നേതാവ് ബാബുലാൽ ഗൗർ സത്യസന്ധതയുള്ള വ്യക്തിയാണെന്നും നഗരവികസ മന്ത്രിയായപ്പോൾ കാര്യങ്ങൾ സത്യസന്ധമായി അദ്ദേഹത്തിന് വ്യക്തമായെന്നും കമൽ നാഥ് അതിനു മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് 4510 േകാടി രൂപ മധ്യപ്രദേശിനായി അനുവദിച്ചതെന്നും കമൽനാഥ് പറഞ്ഞു.
ബാബുലാലിനെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നോ എന്ന് മാധ്യമങ്ങൾ കമൽനാഥിനോട് ചോദിച്ചു. എന്തിന് ബാബുലാൽ ഗൗറിനെ മാത്രമാക്കുന്നു, ഞാൻ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനെയും ക്ഷണിക്കുന്നുവെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.