സഹോദരിക്ക് പെൺകുഞ്ഞ് പിറന്നു; സൗജന്യ പെട്രോൾ വിതരണം ചെയ്ത് അമ്മാവന്‍റെ ആഹ്ലാദ പ്രകടനം;
text_fieldsഭോപാൽ: സഹോദരിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെക്കാൻ മൂന്ന് ദിവസം സൗജന്യ പെട്രോൾ കൊടുത്ത് മധ്യപ്രദേശിലെ യുവാവ്. മധ്യപ്രദേശ് ബൈത്തൂൽ ജില്ലയിലാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് സൈനാനി അമ്മാവനായ സന്തോഷം വേറിട്ട രീതിയില്‍ ആഘോഷിച്ചത്.
ഭിന്നശേഷിക്കാരിയായ ദീപക് സൈനാനിയുടെ സഹോദരി ശിഖാ പോർവാൾ പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം എങ്ങനെ ആഘോഷിക്കുമെന്ന് കുറേ ചിന്തിച്ചു. സൗജന്യ പെട്രോൾ നൽകുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കരുതുമോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നീട് തന്‍റെ തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ആൺകുട്ടിയാണ് ജനിച്ചിരുന്നത് എങ്കിലും സന്തോഷത്തിൽ കുറവൊന്നും വരില്ലെന്നും ദീപക് പ്രതികരിച്ചു.
അഷ്ടമി, നവമി, ദസറ ദിനങ്ങളിലാണ് സൗജന്യ പെട്രോൾ നൽകിയത്. 200 മുതൽ 500 രൂപ വരെ അടിച്ചവര്‍ക്ക് പത്തും അതിന് മുകളിലുള്ളവർക്ക് 15ഉം ശതമാനം അധികം പെട്രോളും നല്‍കി. സഹോദരിക്കുള്ള സമ്മാനമായാണ് ഈ ഓഫർ നൽകിയതെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.