ചൈനയെ 15 മിനിറ്റുകൾക്കകം തുരത്തുമെന്ന പരാമർശം; രാഹുലിന് എവിടെ നിന്നാണ് നല്ല ലഹരിമരുന്ന് കിട്ടുന്നതെന്ന് മന്ത്രി നരോത്തം മിശ്ര
text_fieldsന്യൂഡല്‍ഹി: യു.പി.എ ആയിരുന്നു അധികാരത്തിലെങ്കില്‍ അതിർത്തിയിൽ കടന്നുകയറ്റംനടത്തിയ ചൈനയെ 15 മിനിറ്റുകള്‍ക്കുള്ളില്‍ തുരത്തുമായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. എവിടെ നിന്നാണ് ഇത്ര നല്ല ലഹരിമരുന്ന് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നതെന്നായിരുന്നു നരോത്തം മിശ്ര പരിഹസിച്ചത്.
''10 ദിവസങ്ങള്‍ക്കുളളില്‍ വായ്പ എഴുതിത്തള്ളല്‍, 15 മിനിട്ടിനുള്ളില്‍ ചൈനയെ പുറത്താക്കല്‍.. ഇതെല്ലാം അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകനെ ഞാന്‍ ബഹുമാനിക്കുന്നു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്രയും ഗുണമേന്മയുളള മയക്കുമരുന്ന് ലഭിക്കുന്നത്'' -മിശ്ര വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
#WATCH: Dus din mein karz maaf, 15 minute mein China saaf, main toh us guru ko naman kar raha hoon jisne inko padhaya hai. Itni achhi quality ka ye nasha laate kahan se hain?: Madhya Pradesh Home Minister Narottam Mishra on Rahul Gandhi's remark pic.twitter.com/xrX47Wgs87
— ANI (@ANI) October 8, 2020
''ഭീരുവായ പ്രധാനമന്ത്രി നമ്മുടെ അതിർത്തിലാരും കടന്നുകയറിയില്ലൊന്നാണ് പറയുന്നത്. ലോകത്ത് ഇന്ത്യയിൽ മാത്രമാണ് 1200 ലധികം ചതുരശ്ര കിലോമീറ്റർ പ്രദേശം മറ്റൊരു രാജ്യം കയ്യടക്കിയിരിക്കുന്നത്. പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിക്കുന്ന ദേശഭക്തനെന്നാണ്. എന്നാൽ ചൈനീസ് സേന നമ്മുടെ അതിർത്തിയിലേക്ക് കടന്നുവെന്നത് എല്ലാ ഇന്ത്യകാർക്കുമറിയാം. സ്വന്തം രാജ്യത്തെ ദുർബലപ്പെടുത്തിയ പ്രധാനമന്ത്രി എങ്ങനെയാണ് ദേശസ്നേഹി ആവുക. ഞങ്ങളായിരുന്നു ഭരണത്തിലിരുന്നതെങ്കിൽ 15 മിനിറ്റുകൾക്കകം ചൈനയെ പുറത്താക്കുമായിരുന്നു''- എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. കര്‍ഷക പ്രക്ഷോഭത്തിെൻറ ഭാഗമായി കുരുക്ഷേത്രയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻെറ ഈ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.