മാവോയിസ്റ്റുകൾ കൊല്ലേണ്ടത് രാഷ്ട്രീയ നേതാക്കളെയെന്ന് പപ്പു യാദവ്
text_fieldsപട്ന: ജവാൻമാർക്ക് പകരം മാവോയിസ്റ്റുകൾ രാഷ്ട്രീയ നേതാക്കളെയാണ് കൊല്ലേണ്ടതെന്ന് ജൻ അധികാർ പാർട്ടി എം.പിയും രാഷ്ട്രീയ ജനതാ ദളിെൻറ പുറത്താക്കപ്പെട്ട നേതാവുമായ പപ്പു യാദവ്. കഴിഞ്ഞ ദിവസം ഹാജിപൂർ ടൗണിൽവെച്ചായിരുന്നു അദ്ദേഹത്തിെൻറ വിവാദ പ്രസ്താവന.
രാഷ്ട്രീയക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. നോട്ട് നിരോധനത്തിന് ശേഷം അഴിമതിയും ഭീകരവാദവും മാവോയിസ്റ്റ് പ്രശ്നവും ഇല്ലാതാവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ശേഷവും എന്തുകൊണ്ടാണ് മാവോയിസ്റ്റ് ആക്രമണങ്ങൾ തുടരുന്നതെന്നും പപ്പു യാദവ് ചോദിച്ചു.
ഏപ്രിൽ 24ന് ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 24 സൈനികർ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് 2012 മുതൽ നടന്നിട്ടുള്ള മാവോയിസ്റ്റ് ആക്രമണങ്ങളിൽ ഏകദേശം 283 സുരക്ഷാ സൈനികരാണ് മരിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിെൻറ പേരിൽ 2015മെയിലാണ് ആർ.ജെ.ഡിയിൽ നിന്ന് പപ്പുയാദവിനെ ആറ് വർഷത്തേക്ക് പുറത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.