പ്രധാനമന്ത്രിയുടേത് ഇരട്ടത്താപ്പ് –ശശി തരൂർ
text_fieldsജയ്പുർ: ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്ന് വിളിക്കുകയും അതേസമയം ഭരണഘടനയിൽ വിശ്വസിക്കാത്ത ദീൻദയാൽ ഉപാധ്യായയെ വാഴ്ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ‘എന്തുകൊണ്ട് ഞാനൊരു ഹിന്ദുവാകുന്നു’ എന്ന തെൻറ പുതിയ പുസ്തകത്തെ ആസ്പദമാക്കി ജയ്പുർ സാഹിത്യോത്സവത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഞാൻ അറിയുന്നവരിൽ കൂടുതൽപേരും ഹിന്ദുവായിരിക്കുന്നതിൽ അപകർഷതയില്ലാത്തവരാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ തരംതാഴ്ത്തുന്നതിനോട് അവർ യോജിക്കുന്നില്ല. നിലവിലെ സർക്കാർ ആവശ്യപ്പെടുന്നത് വൈവിധ്യത്തിെൻറ െഎക്യമല്ല; വൈവിധ്യം ഇല്ലാതാക്കലാണ്.
അപകടകരമായ ഒരു കാലത്തെ സംബന്ധിച്ച സൂചനയാണത്’’-തരൂർ പറഞ്ഞു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ദർശനങ്ങളുടെ പിന്തുടർച്ചയാണ് ഹിന്ദുത്വയെന്ന് ചർച്ചയിൽ സംസാരിച്ച പ്രമുഖ നോവലിസ്റ്റ് നയൻതാര സെഹ്ഗാൾ പറഞ്ഞു. അഞ്ച് ദിവസത്തെ സാഹിത്യോത്സവം ഞായറാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.