കാലിക്കടത്ത് ആരോപിച്ച് മധ്യപ്രദേശിൽ ആൾക്കൂട്ടം മധ്യവയസ്കനെ കൊന്നു; രണ്ടുപേർക്ക് പേരിക്ക്
text_fieldsനർമദാപുരം (മധ്യപ്രദേശ്): കാലിക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ നർമദാപുരം ജില്ലയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നുള്ള നസീർ അഹ്മദ് ആണ് കൊല്ലപ്പെട്ടത്.
ഷെയ്ഖ് ലാല, മുഷ്താഖ് എന്നിവർക്കാണ് പരിക്കേറ്റത്. നർമദാപുരത്തെ നന്ദേർവാഡ ഗ്രാമത്തിൽ നിന്ന് അമരാവതിയിലെ ചന്തയിലേക്ക് കാലികളെ ട്രക്കിൽ കൊണ്ടുവരുകായിരുന്നു ഇവർ. ഷെയ്ഖ് ലാല ആണ് ട്രക്ക് ഓടിച്ചിരുന്നത്. ചൊവ്വാഴ്ച അർധരാത്രി ഇവരുടെ ട്രക്ക് സിയോനി മൽവ പട്ടണത്തിനടുത്തുള്ള ബറാഖാദ് ഗ്രാമത്തിൽ തടഞ്ഞ ആൾക്കൂട്ടം മർദനം അഴിച്ചുവിട്ടു.
അക്രമി സംഘത്തിൽ 12ഓളം പേരുണ്ടായിരുന്നു. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാലികളെ ഇറച്ചിക്കായല്ല കൊണ്ടുപോയതെന്നും കാലിച്ചന്തയിൽ വിൽക്കുകയായിരുന്നു ഉദ്ദേശമെന്നും ഷെയ്ഖ് ലാല വ്യക്തമാക്കി. 30 കാലികളാണ് ട്രക്കിൽ ഉണ്ടായിരുന്നതെന്നും ഇയാൾ പറഞ്ഞു.
എന്നാൽ അനധികൃത കാലിക്കടത്താണ് നടന്നതെന്നാണ് പൊലീസ് വാദം. ഇതിന് കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും എസ്.പി ഗുർകരൺ സിങ് പറഞ്ഞു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.