എം.ഫില്‍ തിസീസും ഗ്രന്ഥാവലോകനവും ശര്‍ജീല്‍ ഇമാമിെൻറ കുറ്റകൃത്യങ്ങള്‍!
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരത്തിലെ പ്രസംഗത്തിന് ഏഴ് ഭീകരകേസുകളില്‍ കുരുക്കിയ ജെ.എന്‍.യു വിദ്യാര്‍ഥി ശര്‍ജീല്‍ ഇമാം ചെയ്ത കുറ്റങ്ങളായി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ബോധിപ്പിച്ചത് എം.ഫില്‍ തിസീസും ശശി തരൂരിെൻറ പുസ്തകം വായിച്ചതും. 'വിഭജനത്തിന് മുമ്പത്തെ പലായനം; ബിഹാറില്‍ മുസ്ലിംകള്ക്ക് നേരെ 1946ലെ ആക്രമണം' എന്ന എം.ഫില്‍ തിസീസില്‍ ഇന്ത്യയില്‍ നടന്ന വിവിധ സംഘടിത ആക്രമണങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട് എന്ന് പൊലീസ് ബോധിപ്പിച്ചു.
'ഞാനെന്തുകൊണ്ട് ഹിന്ദു' എന്ന ശശി തരൂരിെൻറ പുസ്തകം വായിച്ച അദ്ദേഹം ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമിടയില് വിവേചനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഒരു കുറ്റാരോപണം.
ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച 600 പേജുള്ള കുറ്റപത്രത്തില്‍ പൗരത്വ സമരത്തില്‍ റോഡ് സ്തംഭിപ്പിക്കാന്‍ പറഞ്ഞതിന് പുറമെ ജെ.എന്‍.യുവിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന വാട്സ്ആപ് ചര്‍ച്ചകളും കുറ്റമായി എണ്ണിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത മതഭ്രാന്തനാണ് ശര്‍ജീല്‍ ഇമാം എന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.