ഇന്ത്യയില്‍ എംപോക്‌സ് ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
text_fieldsന്യൂഡല്‍ഹി: ഇന്ത്യയില്‍ എംപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രആരോഗ്യമന്ത്രാലയം. സംശയിക്കപ്പെടുന്നവരുടേതായി അയച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.
അതേസമയം, എംപോക്‌സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്‌ക്രീനിങ് ചെയ്യുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം നിര്‍ദേശിച്ചു. എംപോക്‌സില്‍ അനാവശ്യ പരിഭ്രാന്തി പരത്തരുത്. രോഗബാധയുള്ളവരെ ഐസൊലേഷന് വിധേയമാക്കണം.
രോഗവ്യാപനം തടയാന്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാന-ജില്ലാതലങ്ങളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അവലോകന യോഗം നടത്തണം. സംശയിക്കപ്പെടുന്ന കേസുകളും സ്ഥിരീകരിച്ചവയും കൈകാര്യം ചെയ്യാന്‍ ഐസൊലേഷന്‍ സൗകര്യങ്ങളും ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിര്‍ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.