Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെങ്കോട്ടയിലും...

ചെങ്കോട്ടയിലും പാർലമെന്‍റിലും സ്ഫോടനം നടത്തുമെന്ന് എം.പിമാർക്ക് ഖലിസ്താൻ ഭീഷണി

text_fields
bookmark_border
ചെങ്കോട്ടയിലും പാർലമെന്‍റിലും സ്ഫോടനം നടത്തുമെന്ന് എം.പിമാർക്ക് ഖലിസ്താൻ ഭീഷണി
cancel

ന്യൂഡൽഹി: ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണിസന്ദേശവുമായി ഖലിസ്താൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. വി. ശിവദാസിനും എ.എ. റഹീമിനുമാണ് സിഖ് ഫോർ ജസ്റ്റിസിന്‍റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്.

പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണിത്. ഞായറാഴ്ച രാത്രി സന്ദേശം ലഭിച്ചതോടെ എം.പിമാർ ഡൽഹി പൊലീസിൽ വിവരം അറിയിച്ചു. ഖലിസ്താനികൾക്ക് അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ പുതിയ പാർലമെന്‍റിൽ ആദ്യസമ്മേളനം തുടങ്ങിയ സമയത്ത് ഒരുസംഘം യുവാക്കൾ ലോക്‌സഭയിൽ കയറി മുദ്രാവാക്യം വിളിക്കുകയും സ്മോക്ക് കാനിസ്റ്റർ തുറന്ന് പുക പുറത്തുവിടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatred fortkhalistanparliament
News Summary - MPs get threatening message says Khalistan will target Red Fort and Parliament
Next Story