ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താൻ നിയമം കൊണ്ടു വരണം- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് മാറ്റിനിർത്താൻ പാർലമെൻറ് നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. അത്തരമൊരു നിയമനിർമാണമാണ് രാജ്യം കാത്തിരിക്കുന്നത്. അതാണ് ദേശീയ താൽപര്യവുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കോടതിക്കാവില്ല. ഇതുമായി ബന്ധപ്പെട്ട ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹരജി തള്ളിയത്. സുപ്രീംകോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാവില്ല. തെരഞ്ഞെടുപ്പ് കമീഷനും, കേന്ദ്രസർക്കാറുമാണ് ഇടപെടേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് കോടതി മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി മാർഗരേഖയിൽ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.