ടൈഗർ സ്റ്റേറ്റിൽ കടുവകൾ ചത്തൊടുങ്ങുന്നു
text_fieldsഭോപാൽ: ഇന്ത്യയുടെ കടുവാ സംസ്ഥാനമായ മധ്യപ്രദേശിൽ കടുവകൾ ചത്തൊടുങ്ങതായി റിപ്പോർട്ട്. 2017 ജനുവരി മുതലുള്ള കണക്ക് പ്രകാരം 29 കടുവകളാണ് ചത്തത്. 2018 ജനുവരിയിൽ മാത്രം നാല് കടുവകൾ ചത്തു.
2014ൽ മധ്യപ്രദേശിലെ നാല് കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ നടത്തിയ വൈൽഡ് ലൈഫ് സെൻസെക്സിൽ 308 കടുവകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. 2010 ലെ കണക്കെടുപ്പിൽ 257 ആയിരുന്നു. എന്നാൽ 2017 ആയതോടെ കടുവകൾ ചത്തൊടുങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം 25 കടുവകളാണ് ആറ് കേന്ദ്രങ്ങളിലുമായി ചത്തത്. 25 കടുവകളിൽ 13 എണ്ണവും ചത്തത് കടുവാ സംരക്ഷണ കേന്ദ്രത്തിന് പുറത്ത് വച്ചായിരുന്നു എന്നത് ആശങ്കയുണർത്തുന്നു. ഷോക്കടിച്ചും കിണറിൽ വീണുമൊക്കെ ഇൗ വർഷവും നാലെണ്ണം ചത്തു പോയി.
കടുവകളുടെ കൂട്ട മരണം മധ്യപ്രദേശിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംരക്ഷണ കേന്ദ്രത്തിെൻറ അധികൃതരുടെ അനാസ്ഥയാണ് കൂട്ടകുരുതിക്ക് കാരണമെന്നാണ് മുൻ ഫീൽഡ് ഡയറക്ടറുടെ വാദം. ഫോറസ്റ്റ് ഒാഫീസർമാരുടെ നിരന്തരമായ ട്രാൻസ്ഫറും കടുവകളുടെ സംരക്ഷണത്തെ ബാധിക്കുന്നതായും മുൻ ഡയറക്ടർ കൂട്ടിച്ചേർത്തു.
സംരക്ഷണ കേന്ദ്രങ്ങളുടെ വലിപ്പ കുറവും ഒരു കാരണമാണ്. എണ്ണത്തിന് അനുപാതികമായ വിസ്തീർണ്ണമില്ലാത്ത സംരക്ഷണ കേന്ദ്രത്തിൽ നിന്നും കടുവകൾ വിട്ട് പോവുകയാണ്. പ്രത്യേക ഗ്രൂപ്പകളായി ഒരോ പ്രദേശത്തെ രാജാക്കൻമാരായി വസിക്കാൻ ഇഷ്ടപ്പെടുന്ന കടുവകൾ, സ്ഥലക്കുറവ് മൂലം സംരക്ഷണ കേന്ദ്രത്തിെൻറ പരിധിക്ക് പുറത്ത് അവരുടെ ടെറിറ്ററി കണ്ടെത്തുകയാണ്. കൂടുതലായും ചെറുപ്രായത്തലുള്ള കടുവകളാണ് ഇങ്ങനെ പോകാറുള്ളത്. ഇതിനൊരു പരിഹാരം കാണാൻ പോലും ഫോറസ്റ്റ് ഡിപാർട്ട്മെൻറ് ശ്രമിക്കുന്നില്ല എന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.