Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2025 4:48 AMUpdated On
date_range 3 Feb 2025 4:48 AMഎം.പി.എസ്.സി പരീക്ഷ; ചോദ്യപേപ്പറിന് 40 ലക്ഷം; മൂന്ന് പേർ അറസ്റ്റിൽ
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര പബ്ലിക്ക് സർവിസ് കമീഷൻ (എം.പി.എസ്.സി) പരീക്ഷ ചോദ്യപേപ്പറിന് ഉദ്യോഗാർഥികളോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ പുണെ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
എം.പി.എസ്.സി സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഉദ്യോഗാർഥികളെ ഫോണിൽ വിളിച്ച് ചോദ്യപേപ്പറിന് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
24 ഉദ്യോഗാർഥികളുടെ പട്ടിക അറസ്റ്റിലായവരിൽനിന്ന് ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story