ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യയുമായ സെന്തിൽ സെൽവരാജൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsചെന്നൈ: മിസ്റ്റർ ഇന്ത്യയും ബോഡിബിൽഡറുമായ സെന്തിൽ കുമാരൻ സെൽവരാജൻ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ ബോഡിബിൽഡിങ് സർക്യൂട്ടിൽ സുപരിചിതനായ സെന്തിലിന് ചികിത്സക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ്. മേയ് മാസം തുടക്കത്തിൽ അന്താരാഷ്ട്ര ബോഡിബിൽഡറായിരുന്ന ജഗദീഷ് ലാഡും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മിസ്റ്റർ ഇന്ത്യ ജേതാവായ സെന്തിൽ 2013ലെ ഷേറി ക്ലാസിക്കിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായിരുന്നു സെന്തിൽ.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടിരുന്ന സെന്തിൽ ശാരീരികക്ഷമത നിലനിർത്തുന്ന കാര്യത്തിൽ ആരാധകരെ നിരന്തരം പ്രചോദിപ്പിക്കാറുണ്ടായിരുന്നു. അവസാനം പങ്കുവെച്ച പോസ്റ്റിൽ കൂടി അന്താരാഷ്ട്ര വേദിയിൽ മികവ് തെളിയിക്കുന്ന സ്വപ്നമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഭാര്യയും ഒരു മകനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.