മോദി മാന്യതയുടെ എല്ലാ അതിരുകളും കടന്നിരിക്കുന്നു -പി. ചിദംബരം
text_fieldsന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നു എന്ന മോദിയുടെ വിമർശനത്തിനെതിരെയാണ് ചിദംബരം ആഞ്ഞടിച്ചത്.
Does Mr Modi read anything at all?
— P. Chidambaram (@PChidambaram_IN) May 5, 2019
Does he know that the charge against Mr Rajiv Gandhi was thrown out by the High Court, Delhi as "completely baseless?".
മോദി എന്തെങ്കിലും വായിക്കാറുണ്ടോ? ബോഫോഴ്സ് കേസിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നതിനാൽ ഡല്‍ഹി ഹൈകോടതി അത് തള്ളിക്കളഞ്ഞതും വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകേണ്ടതില്ലെന്ന് ബി.ജെ.പി സർക്കാർ തീരുമാനിച്ചതും മോദി അറിഞ്ഞില്ലേ എന്നും ചിദംബരം ചോദിച്ചു. 1991ൽ മൺമറഞ്ഞ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചതിലൂടെ മോദി മാന്യതയുടെ എല്ലാ അതിരുകളും കടന്നിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
<Does Mr Modi know that a BJP government decided not to file an appeal to the SC against the HC judgment?
— P. Chidambaram (@PChidambaram_IN) May 5, 2019
രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നു എന്നും തൻെറ പ്രതിഛായ തകര്‍ക്കുക എന്നത് മാത്രമാണ് നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്നതിലൂടെ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വെക്കുന്നതെന്നുമായിരുന്നു മോദിയുടെ വിമർശനം. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബൊഫോഴ്‌സ് കേസിനെ ഉന്നം വെച്ച് രാജീവ് ഗാന്ധിക്കെതിരെ മോദി വിമർശനമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.