എംആർഐ സ്കാനിന് 50 രൂപ മാത്രം, ഡയാലിസിസ് 600 രൂപക്ക്; ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സൗകര്യം ഡൽഹിയിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ വില ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡയഗ്നോസ്റ്റിക് സൗകര്യം ഡിസംബറിൽ ഡൽഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ പ്രവർത്തനം ആരംഭിക്കും. എംആർഐക്ക് വെറും 50 രൂപയായിരിക്കും അവിടെ ചാർജ് ചെയ്യുകയെന്ന് ഡൽഹി ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) അറിയിച്ചു. ഗുരുദ്വാര പരിസരത്ത് തന്നെയുള്ള ഹർക്രിഷൻ ആശുപത്രിയിൽ ഡയാലിസിസ് സെൻററും പ്രവർത്തനം ആരംഭിക്കുന്നുണ്ട്.
അടുത്ത ആഴ്ച്ച മുതൽ ചികിത്സ തുടങ്ങുമെന്നും ഡയാലിസിസ് പ്രക്രിയക്ക് 600 രൂപ മാത്രമായിരിക്കും ഇൗടാക്കുകയെന്നും ഡി.എസ്.ജി.എം.സി പ്രസിഡൻറ് മഞ്ജിന്ദർ സിങ് സിർസ പറഞ്ഞു. ആറ് കോടി രൂപ വില വരുന്ന ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ആശുപത്രിക്ക് കൈമാറിയിട്ടുണ്ട്. അതിൽ, നാല് ഡയാലിസിസ് ഉപകരണങ്ങൾ, അൾട്രാസൗണ്ടിനുള്ള ഒരു മെഷീൻ, എക്സ്-റേ, എം.ആർ.െഎ എന്നിവക്കുള്ള ഉപകരണങ്ങൾ എന്നിവയാണുള്ളത്.
പാവപ്പെട്ടവർക്ക് എം.ആർ.െഎ സ്കാൻ 50 രൂപക്കും അല്ലാത്തവർക്ക് 800 രൂപക്കുമായിരിക്കും ചെയ്തു കൊടുക്കുക. എക്സ്-റേക്കും അൾട്രാ സൗണ്ടിനും 150 രൂപയാണ് ഇൗടാക്കുക. ആർക്കൊക്കെയാണ് ഇളവ് വരുത്തേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ഒരു ഡോക്ടർമാരുടെ കമ്മിറ്റി രൂപീകരിച്ചതായും സിർസ് പറഞ്ഞു. സ്വകാര്യ ലബോറട്ടറികളിൽ ഒരു എം.ആർ.െഎക്ക് 2500 രൂപ മുതലാണ് ഇൗടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.