മൃണാളിനി സാരാഭായിക്ക് ഗൂഗ്ളിെൻറ ആദരം
text_fieldsന്യൂഡൽഹി: ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വിഖ്യാത നർത്തകി മൃണാളിനി സാരാഭായിക്ക് നൂറാം ജന്മദിനത്തിൽ ഗൂഗ്ളിെൻറ ആദരം. മൃണാളിനിയുടെ മനോഹര ചിത്രം ഡൂഡ്ൽ ആക്കിയാണ് വെള്ളിയാഴ്ച ഗൂഗ്ളിെൻറ ഇന്ത്യൻ മുഖപേജ് ഇറങ്ങിയത്. അലങ്കാര കുടയുമായി നിൽക്കുന്ന മൃണാളിനിക്ക് പിറകിൽ ശിഷ്യകൾ നൃത്തം ചെയ്യുന്നതാണ് ചിത്രം. മൃണാളിനി സ്ഥാപിച്ച ‘ദർപ്പണ’ കലാകേന്ദ്രത്തിെൻറ പശ്ചാത്തലവും ചിത്രത്തിലുണ്ട്.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിൽ ഡോ. സ്വാമിനാഥെൻറയും അമ്മുവിെൻറയും മകളായി 1918ലാണ് മൃണാളിനി ജനിച്ചത്. വിക്രം സാരാഭായി ആയിരുന്നു ജീവിത പങ്കാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.