ദേശീയതലത്തിൽ കാമ്പസ് യാത്രക്കൊരുങ്ങി എം.എസ്.എഫ്
text_fieldsചെന്നൈ: ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കാമ്പസുകളുടെ പങ്ക് നിർണായകമെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ. ചെന്നൈയിൽ എം.എസ്.എഫ് ദേശീയ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷവേട്ട സർക്കാർനയംപോലെ നടപ്പാക്കുന്ന കാലഘട്ടത്തിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വലിയ ഉത്തരവാദിത്തം നിർവഹിക്കാനുണ്ടെന്നും ഇതിന്‍റെ പ്രാധാന്യം കാമ്പസുകളിലെത്തിക്കേണ്ടതിന്‍റെ ചുമതല എം.എസ്.എഫ് ഏറ്റെടുക്കണമെന്നും ഖാദർ മൊയ്തീൻ ഓർമപ്പെടുത്തി. എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി. അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു.
ലീഗ് തമിഴ്നാട് സെക്രട്ടറി കെ.എ.എം. അബൂബക്കർ, എം.എസ്.എഫ് ദേശീയ ജന. സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷാദ്, ട്രഷറർ അഥീബ്ഖാൻ എന്നിവർ സംസാരിച്ചു. കേരളത്തിൽനിന്ന് സിറാജുദ്ദീൻ നദ്വി, എം.ടി. മുഹമ്മദ് അസ്ലം, ഖാസിം എനോലി, നജ്വ ഹനീന എന്നിവർ പങ്കെടുത്തു.
നവംബർ രണ്ടാം വാരം മുതൽ കാമ്പസുകളിൽ അംഗത്വവിതരണവും തുടർന്ന് ദേശീയ കാമ്പസ് യാത്രയും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.