Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 4:31 AM IST Updated On
date_range 8 Sept 2017 4:31 AM ISTവിചാരണയുടെ നാൾവഴി
text_fieldsbookmark_border
*1993 മാര്‍ച്ച് 12: -മുംബൈയില്‍ സ്ഫോടന പരമ്പര. 257 പേര് കൊല്ലപ്പെട്ടു. 713 പേര്‍ക്ക് പരിക്ക്.
* ഏപ്രിൽ 19: കേസിലെ 117ാം പ്രതി ബോളിവുഡ് നടൻ സഞ്ജയ് ദത്ത് അറസ്റ്റിൽ.
* നവംബര്‍ നാല്: സഞ്ജയ് ദത്ത് ഉള്‍പ്പെടെ 189 പേര്‍ക്കെതിരെ 10,000 പേജ് നീണ്ട കുറ്റപത്രം.
* നവംബര്‍ 19: കേസ് സി.ബി.ഐക്ക്.
* 1995 ഏപ്രില്‍ 10: -പ്രതികളിൽ 26 പേരെ ടാഡ കോടതി കുറ്റമുക്തരാക്കി. മറ്റുള്ളവർക്കെതിരെ കുറ്റം ചുമത്തി. (സമാജ്വാദി പാർട്ടി നേതാവുകൂടിയായ ട്രാവൽ ഏജൻറ് അബൂ അസീം ആസ്മി, അംജദ് മെഹർ ബക്സ് എന്നിവരെ പിന്നീട് സുപ്രീംകോടതി കുറ്റമുക്തരാക്കി).
* ഏപ്രില്‍ 19: ആദ്യഘട്ട വിചാരണ തുടങ്ങി.
* ഒക്ടോബര്‍ 14: സഞ്ജയ് ദത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
* 2000 ഒക്ടോബര്‍:- 684 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
* 2002 സെപ്റ്റംബർ 18: അബൂ സലീം പോർചുഗലിലെ ലിസ്ബണിൽ അറസ്റ്റിലായി.
* 2003 മാർച്ച് 20: ദുബൈയിൽനിന്ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ എത്തിയ മുസ്തഫ ദോസയെ സി.ബി.െഎ അറസ്റ്റ് ചെയ്തു.
* െസപ്റ്റംബര്‍: കേസിലെ പ്രധാന വിചാരണ കഴിഞ്ഞു. ടാഡ കോടതി വിധിപ്രഖ്യാപനം മാറ്റിവെച്ചു.
* 2004 ജനുവരി ഒമ്പത്: ദോസക്കെതിരെ കുറ്റം ചുമത്തി.
* 2005 നവംബർ 11: അബൂ സലീമിനെ പോർചുഗൽ ഇന്ത്യക്ക് കൈമാറി.
* 2005 ഡിസംബർ ഒമ്പത്: അബൂ സലീമിനെതിരെ കുറ്റം ചുമത്തി.
* സെപ്റ്റംബർ 12: ടാഡ കോടതി ജഡ്ജി പി.കെ. കോഡ വിധിപ്രസ്താവം തുടങ്ങി. മേമൻ കുടുംബത്തിലെ നാലു പേർ കുറ്റക്കാർ; മൂന്നു പേരെ വിട്ടയച്ചു. പിന്നീട് 12 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 20 പേർക്ക് ജീവപര്യന്തം. ഏഴു പ്രതികൾ ഉൾപ്പെട്ട രണ്ടാംഘട്ട വിചാരണ തുടങ്ങി.
* 2013 മാർച്ച് 16: സുപ്രീംകോടതി ശിക്ഷ ശരിവെച്ചതിനെ തുടർന്ന് സഞ്ജയ് ദത്ത് കോടതി മുമ്പാകെ കീഴടങ്ങി.
* മാർച്ച് 21: യാക്കൂബ് മേമൻ, സഹോദരൻ ടൈഗർ മേമൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റു 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. ജീവപര്യന്തം ലഭിച്ച 18 പ്രതികളിൽ 16 പേരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു.
* 2013 ആഗസ്റ്റ് 13: പോർചുഗലുമായുള്ള കുറ്റവാളി കൈമാറ്റ കരാർ വ്യവസ്ഥകളുടെ ലംഘനം ഒഴിവാക്കാൻ അബൂ സലീമിനെതിരായ ചില കുറ്റങ്ങൾ ടാഡ കോടതി ഒഴിവാക്കി.
* 2015 ജൂലൈ 30: മുഖ്യ സൂത്രധാരൻ യാക്കൂബ് മേമനെ തൂക്കിലേറ്റി.
* 2015 ഡിസംബർ ഏഴ്: രണ്ടാംഘട്ട വിചാരണയിലെ അന്തിമവാദം തുടങ്ങി.
* 2017 മാർച്ച്: വിചാരണ അവസാനിച്ചു.
* ജൂൺ 16: ദോസ, അബൂ സലീം എന്നിവർ ഉൾപ്പെടെ ആറു പ്രതികൾ കുറ്റക്കാെരന്ന് ടാഡ കോടതി ജഡ്ജി ജി.എ. സനപ്. ഒരാളെ വിട്ടയച്ചു.
* സെപ്റ്റംബർ ഏഴ്: താഹിർ മർച്ചൻറ്, ഫിറോസ് അബ്ദുൽ റാഷിദ് ഖാൻ എന്നിവർക്ക് വധശിക്ഷ. അധോലോക നായകൻ അബൂ സലീമിനും കരീമുല്ല ഖാനും ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും. റിയാസ് അഹ്മദ് സിദ്ദീഖിക്ക് 10 വർഷം തടവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story