ജമ്മു-കശ്മീർ ജമാഅത്ത് ഓഫിസുകളിലെ തുടർ റെയ്ഡ്; വിമർശനവുമായി മെഹബൂബ
text_fieldsശ്രീനഗർ: കേന്ദ്ര സർക്കാർ നിരോധിച്ച ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ ഓഫിസുകൾ റെയ്ഡ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).
വിഘടനവാദ പ്രവർത്തനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നുവെന്നും ഭീകരവാദത്തിന് സഹായം നൽകുന്നുവെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് എൻ.ഐ.എ അറിയിച്ചു. അതേസമയം, മതസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ഓഫിസുകൾ റെയ്ഡ് ചെയ്യുക വഴി കേന്ദ്ര സർക്കാർ സെൽഫ് ഗോൾ അടിച്ചിരിക്കുകയാണെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നുമുള്ള വിമർശനവുമായി
മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി രംഗത്തെത്തി. കശ്മീരിലെ 10 ജില്ലകളിലെയും ജമ്മുവിലെ നാലു ജില്ലകളിലെയും 56 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ തിങ്കളാഴ്ച ബന്ദിപോറ ജില്ലയിലെ അഞ്ചിടങ്ങളിലും എൻ.ഐ.എ സംഘം പരിശോധന നടത്തി. സംഘടനയുടെ ഓഫിസുകളിലും ഇതുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെ ഓഫിസുകളിലുമാണ് റെയ്ഡ് അരങ്ങേറിയത്. സംസ്ഥാനത്ത് വിഘടനവാദ നീക്കങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും സായുധസംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ആരോപിച്ച് ഭീകരവിരുദ്ധ നിയമത്തിനു കീഴിൽ 2019 ഫെബ്രുവരിയിലാണ് ജമാഅത്തിനെ അഞ്ചു വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്.
ഇതേതുടർന്ന് നൂറുകണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നാട്ടിൽനിന്നും വിദേശത്തുനിന്നുമെല്ലാം സംഭാവന സ്വീകരിക്കുന്ന സംഘടന ഈ തുക അക്രമാസക്ത-വിഘടനവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് എൻ.ഐ.എ ആരോപിച്ചു. എന്നാൽ, രാജ്യത്തിെൻറ ഒഴിച്ചുകൂടാനാകാത്ത ഭാഗമെന്ന് കശ്മീരിനെ വിശേഷിപ്പിക്കുന്ന സർക്കാർ, ഇതേ നാടിനെതിരെ യുദ്ധത്തിെനാരുങ്ങുന്നതിെൻറ തെളിവാണ് ജമാഅത്ത് ഓഫിസുകളിലെ റെയ്ഡെന്നും മഹ്ബൂബ മുഫ്തി
ട്വിറ്ററിൽ ആരോപിച്ചു. ഇത്തരം നടപടികൾ കാരണം കശ്മീരും രാജ്യത്തിെൻറ മറ്റു ഭാഗങ്ങളും തമ്മിൽ ഭിന്നത വർധിക്കാനിടയാക്കുമെന്നും മഹ്ബൂബ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.