ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ടെക്കിക്ക് വധശിക്ഷ തെന്ന
text_fieldsചെന്നൈ: ഏഴു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 23കാരനായ ടെക്കിയുടെ വധശിക്ഷ ഉറപ്പിച്ച് മദ്രാസ് ഹൈകോടതി. എൻജിനീയറിങ് ബിരുദധാരിയായ എസ്. ധസ്വന്തിനാണ് ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്. വിമല, രാമതിലകം എന്നിവർ വധശിക്ഷ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഇതിനെ ചോദ്യം ചെയ്ത് ഇയാൾ മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ വനിത സംഘടനകളിൽ നിന്നടക്കം വൻ പ്രതിഷേധമാണ് ഉയർന്നത്. അയൽക്കാരിയായ പെൺകുട്ടിയെ നായെ ഉപയോഗിച്ച് മുഗളിവക്കത്തെ തെൻറ ഫ്ലാറ്റിലേക്ക് ഒാടിച്ചുകയറ്റിയശേഷം ബലാത്സംഗം ചെയ്യുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം യാത്രബാഗിലേക്ക് മാറ്റിയശേഷം ഹൈവേയിലിട്ട് കത്തിക്കുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രാജ്യത്തെ നടുക്കിയ ‘നിർഭയ’ കേസിനെ പരാമർശിച്ചാണ് കീഴ്കോടതി വധശിക്ഷ വിധിച്ചത്. നിർഭയ കേസിലെ മൂന്നു പ്രതികൾക്ക് സുപ്രീംകോടതി തൂക്കുകയർ വിധിച്ച് ഒരു ദിവസം മാത്രം പിന്നിടവെയാണ് ഇൗ കേസിലെയും ശിക്ഷാവിധി. അമ്മയെ കൊന്ന കുറ്റവും ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ ഡിസംബറിൽ ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്ത് അമ്മയെ െകാലപ്പെടുത്തിയശേഷം ആഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.