യു.പിയിൽ വീണ്ടും പേരുമാറ്റം; ആഗ്രയിലെ മുഗൾ റോഡ് ഇനിമുതൽ മഹാരാജ അഗ്രസേൻ മാർഗ്
text_fieldsആഗ്ര: ഉത്തർപ്രദേശിൽ റോഡുകൾക്കും പേരുമാറ്റ കാലം. ആഗ്രയിലെ മുഗൾ റോഡിന്‍റെ പേര് മഹാരാജ അഗ്രസേൻ മാർഗ് എന്നാക്കി മാറ്റി.
'വരാനിരിക്കുന്ന തലമുറ പ്രമുഖ വ്യക്തികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കണം' -റോഡിന്‍റെ പേരുമാറ്റം സംബന്ധിച്ച് ആഗ്ര മേയർ നവീൻ ജെയിൻ പ്രതികരിച്ചു.
'ആഗ്രയിലെ മുഗൾ റോഡിനെ മഹാരാജ അഗ്രസേൻ റോഡ് എന്ന് പുനർനാമകരണം ചെയ്തു. കാമ്ല നഗർ, ഗാന്ധിനഗർ, വിജയനഗർ കോളനി, ന്യൂ ആഗ്ര
സോൺ, ബൽകേശ്വർ പ്രദേശങ്ങളിൽ അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികളുണ്ട്. റോഡിന്‍റെ പേരുമാറ്റൽ ചടങ്ങിൽ നിരവധിപേർ ഇവിടെെയത്തി ആദരാജ്ഞലികൾ അർപ്പിച്ചു' -അദ്ദേഹം പറഞ്ഞു.
വ്യാപാരികളുടെ നഗരമായ അഗ്രോഹയിലെ പ്രമുഖ രാജാവായിരുന്നു മഹാരാജ അഗ്രസേൻ. നേരത്തേ, സുൽത്താൻഗഞ്ച് പുലിയയുടെ പേര് അന്തരിച്ച സത്യപ്രകാശ് വികാലിന്‍റെ പേരിലാക്കിയിരുന്നു. ആഗ്രയിലെ ഖാട്ടിയ അസം ഖാൻ റോഡിന്‍റെ പേര് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിൻഗാളിന്‍റെ പേരിലാക്കുകയും ചെയ്തിരുന്നു' -മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.