മുഗൾസറായ് സ്റ്റേഷൻ ഇനി ദീൻ ദയാൽ ഉപാധ്യായ് നഗർ
text_fieldsലക്നൗ: ഉത്തർപ്രദേശിലെ മുഗൾ സറായ് റെയിൽവെ സ്റ്റേഷെൻറ പേര് ദീൻ ദയാൽ ഉപാധ്യായ് നഗർ എന്നാക്കി മാറ്റി. യു.പി ഗവർണർ രാം നായിക് അംഗീകാരം നൽകിയതോടെ ദീൻ ദയാൽ ഉപാധ്യായ് നഗർ എന്ന പേര് നിലവിൽവന്നു. റെയിൽവെ മന്ത്രാലയത്തിന് അയക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പേര് മാറ്റത്തിന് അംഗീകാരം നൽകിയിരുന്നു.
ആർ.എസ്.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായക്കുള്ള ആദരവായാണ് പേര് നൽകിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മസ്ഥലം കൂടിയാണ് മുഗൾസറായ്. കോൺഗ്രസും സമാജ്വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പേരു മാറ്റത്തെ ശക്തമായി എതിർത്ത് രംഗത്തെത്തി. മുംബൈയിലെ വിക്ടോറിയ ടെർമിനസിെൻറ പേര് നേരത്തെ ഛത്രപതി ശിവജി െടർമിനസ് എന്നാക്കി മാറ്റിയിരുന്നു. ഇൗ വർഷം ആദ്യം ഇതിനോടൊപ്പം ‘മഹാരാജ്’ എന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.