മുഹമ്മദലി ജിന്നയുടെ മകൾ ദിന വാദിയ അന്തരിച്ചു
text_fieldsമുംബൈ: പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഏക മകൾ ദിന വാദിയ അന്തരിച്ചു. 98 വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് ദിന മരണപ്പെട്ടതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജിന്നയുടെ ഏക സന്തതിയായ ദിന 1919 ആഗസ്ത് 15 നാണ് ജനിച്ചത്. 1948ൽ പിതാവ് മരണമടഞ്ഞ സമയത്താണ് ദിന ആദ്യമായി പാകിസ്താൻ സന്ദർശിച്ചത്. പിന്നീട് 2004ൽ ദിന രണ്ടാം പ്രാവശ്യം പാകിസ്താൻ സന്ദർശിച്ചു. ആ യാത്രയിൽ കറാച്ചിയിലെ ജിന്നയുടെ ഖബറിടം സന്ദർശിച്ചിരുന്നു. തൻെറ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അനുഭവമായിരുന്നു അതെന്ന് അന്ന് അവർ വ്യക്തമാക്കിയിരുന്നു.
പാഴ്സി മതക്കാരനായ നെവില്ലെ വാദിയയെ വിവാഹം കഴിച്ചതു മുതലാണ് പിതാവുമായി ദിന അകന്നത്. 1947ൽ പാകിസ്താനും ഇന്ത്യയും സ്വതന്ത്ര്യമായതോടെ ദിന തെരഞെടുത്തത് ഇന്ത്യൻ പൗരത്വമാണ്. ദിന വാദിയയുടെ മകൻ നുസ്ലി വാദിയ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയും പാഴ്സി വിഭാഗത്തിലെ പ്രമുഖനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.