ലക്ഷദ്വീപ് ജനതയെ ഭയപ്പെടുത്താമെന്ന് കരുതേണ്ട -ഹംദുല്ല സഈദ്
text_fieldsകൊച്ചി: ജനദ്രോഹ പ്രവർത്തനങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെ ഭയപ്പെടുത്താമെന്ന് ഭരണകൂടം കരുതേണ്ടെന്ന് കോൺഗ്രസ് ലക്ഷദ്വീപ് ഘടകം പ്രസിഡൻറും മുൻ എം.പിയുമായ മുഹമ്മദ് ഹംദുല്ല സഈദ്.
തങ്ങളുടെ പൂർവികർ ഇവിടെ ജീവിച്ചവരാണ്, തങ്ങളും ഇവിടെത്തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യും. അതിന് ആരും ഭയപ്പെടുത്താൻ വരേണ്ട. ഉപദ്രവിച്ചാൽ പേടിക്കുമെന്ന് വിചാരിക്കേണ്ടെന്നും ഓൺലൈൻ പ്രതിഷേധ പരിപാടിയിൽ അദ്ദേഹം പ്രതികരിച്ചു.
മനോഹരമായ ഈ പ്രദേശത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുപോകുകയാണ്. എല്ലാ മേഖലയിലും അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയങ്ങൾ പ്രതിഫലിക്കുന്നു.
ആരോഗ്യമേഖലയിൽ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡ് ഇല്ലാതിരുന്ന ഇവിടെ നിയന്ത്രണങ്ങൾ കാറ്റിൽപറത്തിയതോടെ രോഗ വ്യാപനം ശക്തമായി. യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ദ്വീപ് നിവാസികളുടെ ഭൂമിയിൽനിന്ന് അവരെ അകറ്റാൻ ശ്രമിക്കുകയുമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ പ്രതിഷേധിക്കുകയും കോടതിയെ സമീപിക്കുകയും െചയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.