ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ
text_fieldsന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മറ്റൊരു കേസിൽ ഉത്തർപ്രദേശിലെ ലഖിംപൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉത്തർപ്രദേശിലെ സീതാപൂർ കോടതിയിലെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും ഡൽഹി പൊലീസ് കേസ് മൂലം മോചനം ലഭിക്കാത്ത സുബൈറിന് വീണ്ടും 14 ദിവസത്തെ ജയിൽവാസത്തിന് വഴിയൊരുക്കുന്നതാണ് യു.പി കോടതി വിധി. അതേസമയം ഡൽഹിയിലെ കേസിൽ സുബൈർ നൽകിയ ജാമ്യാപേക്ഷ പട്യാല ഹൗസ് സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
സീതാപൂർ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ലഖിംപൂർ ഖേഡി മജിസ്ട്രേറ്റ് മുമ്പാകെ സുബൈറിനെ ഹാജരാക്കിയത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്ന പരാതിയിൽ 2021 സെപ്റ്റംബറിൽ ഫയൽ ചെയ്ത കേസിൽ സുബൈറിനെതിരെ വെള്ളിയാഴ്ച യു.പി പൊലീസ് വാറന്‍റ് സമ്പാദിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് കുമാർ കതിയാർ എന്ന പ്രാദേശിക ടി.വി ജേണലിസ്റ്റാണ് പരാതിക്കാരൻ. തന്‍റെ ചാനലിൽ വന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞ് മതവിഭാഗങ്ങൾക്കിടയിൽ സുബൈർ ശത്രുതയുണ്ടാക്കാൻ നോക്കിയെന്നാണ് കതിയാറിന്‍റെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.