Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബാനിയുടെ...

അംബാനിയുടെ വീടിനടു​ത്തെ​ സ്​ഫോടക വസ്​തു; ടെലിഗ്രാം ചാനലുണ്ടാക്കിയത്​ തിഹാർ ജയിലിലെന്ന്​ ഇന്‍റലിജന്‍സ്​

text_fields
bookmark_border
explosives laden vehicle outside Mukesh Ambani
cancel

ന്യൂഡൽഹി: റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തു കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇന്‍റലിജൻസ്​ ഉദ്യോഗസ്ഥർ. ഇന്ത്യ ടുഡേയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ജെയ്​ഷ്​ ഉൽ-ഹിന്ദ് എന്ന​ പേരിൽ​ സന്ദേശം നൽകാൻ ഉപയോഗിച്ച ടെലിഗ്രാം ചാനൽ ഉണ്ടാക്കിയ​ത്​ തിഹാർ ജയിലിലെന്നാണ്​ ഇന്‍റലിജൻസ്​ ഉദ്യോഗസ്ഥരുടെ അവകാശവാദം.

ടെലിഗ്രാം ചാനൽ നിർമിക്കാൻ ഉപയോഗിച്ച നമ്പർ ഇന്‍റലിജൻസ്​ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്​ ഇന്ത്യ ടുഡേ പറയുന്നത്​. നിലവിൽ എൻ.ഐ.എയാണ്​ കേസ്​ അന്വേഷിക്കുന്നത്​.

ഫെബ്രുവരി 25നാണ്​ അംബാനിയുടെ വീടിനടുത്ത്​ നിന്ന്​ സ്​ഫോടക വസ്​തുക്കളുമായി വാഹനം കണ്ടെടുത്തത്​. 20 ജലാറ്റിൻ സ്റ്റിക്കുകളുൾപ്പടെയുള്ള സ്​ഫോടക വസ്​തുക്കളാണ്​ കണ്ടെടുത്തത്​. ഇതിന്​ പിന്നാലെ വാഹനത്തിന്‍റെ ഉടമ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambani
News Summary - Mukesh Ambani bomb scare: Jaish-ul-Hind's Telegram channel created in Tihar, say intel sources
Next Story