മുകേഷ് അംബാനിക്ക് മണിക്കൂറിൽ 90 കോടി വരുമാനം; അതിസമ്പന്നരിൽ ഒന്നാമൻ
text_fieldsമുംബൈ: കോവിഡ് കാലം ഇന്ത്യയിലെ ശതകോടീശ്വരൻമാർക്ക് സമ്മാനിച്ചത് വൻ സാമ്പത്തിക വർധന. മുകേഷ് അംബാനിയാണ് തുടർച്ചയായ ഒമ്പതാംവർഷവും ഇന്ത്യയിലെ സമ്പന്നിരിൽ മുമ്പൻ. ഹുറുൺ, ഐ.ഐ.എഫ്.എൽ വെൽത്താണ് 2020ലെ പുറത്തിറക്കിയ ഇന്ത്യയിലെ ധനികരുടെ പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ ഒന്നാമനായത്. മാർച്ചിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഓരോ 60 മിനിറ്റിലും 90 കോടി രൂപയാണ് മുകേഷ് അംബാനി സമ്പാദിച്ചത്. 6.58 ലക്ഷം കോടി രൂപയാണ് ഇദ്ദേഹത്തിെൻറ മൊത്തസമ്പാദ്യം. ഒരുവർഷം കൊണ്ട് വർധിച്ചത് 73 ശതമാനം.
അതേസമയം, ഇദ്ദേഹത്തിെൻറ സഹോദരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി വായ്പകൾ തിരിച്ചടക്കാനാവാതെ കടക്കെണിയിലാണ്. ഇദ്ദേഹത്തിെൻറ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിക്ക് മൂന്ന് ചൈനീസ് ബാങ്കുകൾ തുടക്കം കുറിച്ചിട്ടുണ്ട്. വായ്പ ഇനത്തിൽ 5300 കോടി രൂപയാണ് അനിൽ അംബാനി തിരിച്ചടക്കാനുള്ളത്. കോടതി ചെലവിനായി ആഭരണങ്ങൾ വിറ്റെന്നും ഇപ്പോൾ ഭാര്യയുടെയും കുടുംബത്തിൻെറയും ചിലവിലാണ് കഴിയുന്നത് എന്നുമായിരുന്നു അനിൽ അംബാനിയുടെ വെളിെപ്പടുത്തൽ.
യു.എസിനും ചൈനയ്ക്കും ശേഷം ലോകത്തെ ശതകോടീശ്വരൻമാർ കൂടുതലുള്ള രാജ്യമായി ഇന്ത്യ ഇടംപിടിച്ചു. രാജ്യത്ത് 1,000 കോടിയിലധികം രൂപ കൈവശമുള്ള 828 പേരുണ്ട്. അവരിൽ 162 പേർ കോടീശ്വരൻമാരായത് ലോക്ഡൗൺ കാലത്താണെതെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ ജി.ഡി.പിയുടെ മൂന്നിലൊന്നിന് തുല്യമാണ് (823 ബില്യൺ ഡോളർ) ഇവരുടെ സമ്പത്ത്. അതേസമയം, ഇന്ത്യയിലെ ആദ്യ10 സമ്പന്നരുടെ പട്ടികയിൽ ഒരു വനിതാ സംരംഭക പോലും ഇല്ല.
1.43 ലക്ഷം കോടി സമ്പാദ്യമുള്ള ഹിന്ദുജ ബ്രദേഴ്‌സാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. എച്ച്.സി.എൽ കമ്പനി ഉടമ ശിവ് നാടാർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 1,41,700 കോടി രൂപയാണ് ഇദ്ദേഹത്തിെൻറ ആസ്തി.
ഇന്ത്യയിലെ ആദ്യ 10 അതിസമ്പന്നർ:
1. മുകേഷ് അംബാനി (റിലയൻസ് ഇൻഡസ്ട്രീസ്)- സമ്പാദ്യം: 6.58 ലക്ഷം കോടി (ഒരുവർഷം െകാണ്ട് സമ്പത്തിലുണ്ടായ വർധന 73 %)
2. ഹിന്ദുജ ബ്രദേഴ്സ്(ഹിന്ദുജ)– 1.43 ലക്ഷം കോടി (വർധന 23 %)
3. ശിവ് നാടാർ (എച്ച്.സി.എൽ) – 1.41 ലക്ഷം കോടി (വർധന 34 %)
4. ഗൗതം അദാനി (അദാനി ഗ്രൂപ്പ്)– 1.40 ലക്ഷം കോടി (വർധന 48 %)
5. അസിം പ്രേംജി (വിപ്രോ) –1.14 ലക്ഷം കോടി (വർധന 2 %)
6. സൈറസ് എസ് പുനാവാല (സെറംഇൻസ്റ്റിറ്റ്യൂട്ട്)– 94,300 കോടി (വർധന 6 %)
7. രാധാകൃഷ്ണൻ ദമാനി (അവന്യൂ സൂപ്പർ മാർട്ട്)– 87,200 കോടി (വർധന 56%)
8. ഉദയ് കോട്ടക്(കോട്ടക് മഹീന്ദ്ര ബാങ്ക്) – 87,000 കോടി (വർധന 8%)
9. ദിലിപ് സാങ്‌വി (സൺ ഫാർമ) – 84,000 കോടി (വർധന 17%)
10. സൈറസ് പല്ലോഞ്ചി മിസ്ത്രി, ഷപൂർ മിസ്ത്രി (ഷപൂർജി പല്ലോൻജി) – 76000 കോടി വീതം (വർധന 9%)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.