അംബാനിക്ക് ഭൂമി നല്‍കിയത് നിയമവിരുദ്ധമെന്ന് വഖഫ് ബോര്‍ഡ്
text_fieldsമുംബൈ: ഖ്വാജ സമൂഹത്തിലെ അനാഥര്‍ക്കായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിെൻറ ഭൂമി മുകേഷ് അംബാനിയുടെ കമ്പനിക്ക് വിറ്റത് നിയമവിരുദ്ധമാണെന്ന് മഹാരാഷ്ട്ര വഖഫ് ബോര്‍ഡ്. ഭൂമി ഇടപാട് ചോദ്യംചെയ്ത് അധ്യാപകനായ അബ്ദുല്‍ മദിന് നല്കിയ പൊതു താല്പര്യഹരജിയില് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് മുമ്പാകെയാണ് വഖഫ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
ഭൂമി ഇടപാട് സാധുവാക്കി 2005 ല്‍ പ്രമേയം പാസാക്കുക വഴി അന്നത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും കൃത്യവിലോപം കാട്ടുകയായിരുന്നുവെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്നുമാണ് നിലവിലെ ചീഫ് എക്സ്ക്യൂട്ടിവ് ഓഫിസറായ ന്യൂനപക്ഷകാര്യവകുപ്പ് െസക്രട്ടറി സന്ദെഷ് തഡ്വി കോടതിയെ അറിയിച്ചത്.
2002 ലാണ് ഖ്വാജ ട്രസ്റ്റ് അംബാനിയുടെ ആൻറിലിയ കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് 4500 ച. മീറ്റര്‍ ഭൂമി വിറ്റത്. ഇവിടെയാണ് ലോകത്തിലെ രണ്ടാമത്തെ സ്വകാര്യഭവനമായ ആൻറിലിയ കെട്ടിടം പണിത് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.
വഖഫ് ബോര്‍ഡിെൻറ പരിധിയില്‍ വരില്ലെന്ന് അവകാശപ്പെട്ട് ചാരിറ്റി കമീഷണറുടെ അനുമതിയോടെയാണ് ട്രസ്റ്റ് ഭൂമി വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.