ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്തിന്‍റെ അവസ്ഥ നോക്കണം -നഖ്വി
text_fieldsന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഇന്ത്യക്കെതിരെ അർഥമില്ലാത്ത ഭീഷണികൾ പുറപ്പെടുവിക്കുന്നത് നിർത്തി ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്തിന്‍റെ അവസ്ഥ നോക്കണമെന്ന് നഖ്വി പറഞ്ഞു. ലോകം മുഴുവൻ തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോൾ പാകിസ്താൻ ഒറ്റപ്പെട്ടിരിക്കുന്നുവെന്നും ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താൻ നിരാശരാണ്. അതുകൊണ്ടാണ് ഇങ്ങനെ ബഹളമുണ്ടാക്കുന്നത്. ഇതൊന്നും പാകിസ്താന് ഗുണം ചെയ്യില്ല. ഇമ്രാന്‍റെ പ്രസ്താവനകൾ ചിരിപ്പിക്കുന്നതാണെന്നും നഖ്വി പരിഹസിച്ചു.
കശ്മീരിനായി പാകിസ്താൻ ഏതറ്റം വരെയും പോകുമെന്നും കശ്മീർ പോരാട്ടം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങളുണ്ടെന്ന് ഒാർക്കണമെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ആണവ യുദ്ധത്തിൽ ആരും വിജയികളാവില്ല. ലോകത്തിലെ വലിയ രാജ്യങ്ങൾക്ക് ഈ വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. അവർ ഞങ്ങളെ പിന്തുണച്ചാലും ഇല്ലെങ്കിലും പാകിസ്താൻ സാധ്യമായതെല്ലാം ചെയ്യും. കശ്മീർ വിഷയത്തിൽ പാകിസ്താൻ നിർണ്ണായക തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.